Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആം ആദ്​മി പാർട്ടി...

ആം ആദ്​മി പാർട്ടി അംഗത്വം ഉടൻ രാജി വെക്കും -അൽക്ക ലാംബ എം.എൽ.എ

text_fields
bookmark_border
Alka-Lamba
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുടെ പ്രാഥമിക അംഗത്വം താൻ രാജി വെക്കാൻ പോവുകയാണെന്ന്​ അൽക്ക ലാംബ എം.എൽ.എ. പാർട്ടിക്കുള്ളിൽ നിന്നുള്ള തിക്താനുഭവങ്ങളാണ്​ രാജിയിലേക്ക്​ നയിക്കുന്ന​ത്. ചാന്ദ്​നിചൗക്കിൽ നിന്നുള്ള നിയമസഭാംഗമാണ്​ അൽക്ക ലാംബ.

‘‘ജനങ്ങളുമായി ചർച്ച ചെയ്​തിട്ട്​ വേണം തീരുമാനം ​കൈക്കൊളേളണ്ടതെന്നാണ്​ ഞാൻ കരുതുന്നത്​. ആം ആദ്​മി പാർട്ടിയു​മായുള്ള എല്ലാ ബന്ധവും പൊട്ടിച്ചെറിയാനും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ രാജി വെക്കുവാനും തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ രാജി എഴുതി നൽകും​. എന്നാൽ എം.എൽ.എയായി തുടരും’’ അൽക്ക ലാംബ വ്യക്തമാക്കി.

ഇത്​ രണ്ടാം തവണയാണ്​ അൽക്ക ലാംബ പാർട്ടിയിൽ നിന്നുളള തൻെറ രാജി പ്രഖ്യാപിക്കുന്നത്​. മുതിർന്ന നേതാക്കളിൽ നിന്ന്​ അടിക്കടിയുണ്ടായ അപമാനകരമായ പെരുമാറ്റമാണ്​ രാജിവെക്കാനുള്ള തീരുമാനത്തിന്​ കാരണമായതെന്ന്​ അവർ വ്യക്തമാക്കി. തന്നെ യോഗത്തിന്​ ക്ഷണിക്കാറില്ല​. പലതവണ അപമാനിക്കപ്പെട്ടു. 20 വർഷം കോൺഗ്രസിൽ നിന്നു. തനിക്ക്​ ആം ആദ്​മി പാർട്ടിയിൽ നിന്ന്​ അടിസ്ഥാന ബഹുമാനം പോലും കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം, അൽക ലാംബയുടെ രാജി പ്രഖ്യാപനം വെറും പബ്ലിസിറ്റി സ്​റ്റംണ്ട്​ മാത്രമാണെന്ന്​ ആം ആദ്​മി പാർട്ടി നേതൃത്വം പ്രതികരിച്ചു. രാജി വെക്കുകയാണെന്ന് അൽക്ക ലാംബ മുമ്പും പല തവണ​ പ്രഖ്യാപിച്ചിട്ടുണ്ട്​. എം.എൽ.എ സീറ്റ്​ നഷ്​ടപ്പെടു​മെന്ന ​ഭയമാണവർക്ക്​. രാജി വെക്കേണ്ടതുണ്ടെങ്കിൽ രാജിക്കത്ത്​ പാർട്ടി നേതൃത്വത്തിന്​ നൽകണം. അത്​ അവർ ചെയ്​തിട്ടില്ല. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾക്ക്​ മുമ്പിൽ പ്രഖ്യാപിക്കുന്നത്​ നാടകമാ​െണന്നും ആം ആദ്​മി പാർട്ടി നേതാവ്​ സൗരഭ്​ ഭരദ്വാജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationaapalka lambamalayalam newsindia news
News Summary - Will Resign From AAP Soon, But Stay On As Lawmaker, Declares Alka Lamba -india news
Next Story