Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റുമുട്ടലിലൂടെ...

ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്​ 63 കുറ്റവാളികളെ; ആരാണ് സച്ചിൻ വാസെ?

text_fields
bookmark_border
ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്​ 63 കുറ്റവാളികളെ; ആരാണ് സച്ചിൻ വാസെ?
cancel

മുംബൈ: കുശാഗ്രബുദ്ധിയുള്ള കുറ്റാന്വേഷകൻ, ഏറ്റുമുട്ടൽ വിദഗ്​ദൻ, സൈബർ വിഷയങ്ങളിൽ ജ്​ഞാനി, എഴുത്തുകാരൻ അങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെയും തോഴനാണ് മുംബൈ പൊലിസിലെ വിവാദ അസി. ഇൻസ്​പെക്​ടർ സച്ചിൻ വാസെ എന്ന സച്ചിൻ ഹിന്ദുറാവു വാസെക്ക്​. മുകേഷ്​ അംബാനിയുടെ വീടിനടുത്ത്​ സ്​ഫോടക വസ്​തുക്കളുമായി സ്​കോർപിയോ കൊണ്ടിട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യുകയും ചെയ്തിരിക്കുന്നു ഇപ്പോൾ. 16 വർഷത്തെ സസ്​പെൻഷന്​ ശേഷം ജോലിയിൽ തിരിച്ചെത്തി ഒമ്പത്​ മാസം തികയും മുമ്പാണ്​ വീണ്ടും അറസ്റ്റ്​. 2002 ലെ ഘാട്​കൂപ്പർ സ്​ഫോടന കേസിൽ അറസ്​റ്റിലായ സോഫ്​റ്റ്​വെയർ എഞ്ചിനീയർ ഖ്വാജ യൂനുസിന്‍റെ കസ്​റ്റഡി മരണത്തിൽ 2004 ലാണ്​ സച്ചിൻ വാസെ ആദ്യം അറസ്​റ്റിലായത്​.

നക്​സൽ കേന്ദ്രമെന്ന്​ വിളിക്കപ്പെട്ട ഗഡ്​ചിറോളിയിൽ 1990 ലായിരുന്നു സബ്​ ഇൻസ്​പെക്​ടറായി സച്ചിന്‍ വാസെയുടെ പൊലിസ്​ ജീവിതത്തിന്​ തുടക്കം. രണ്ട്​ വർഷത്തിന്​ ശേഷം​ താണെയിലെത്തി. അവിടെ വെച്ചാണ്​ മികച്ച കുറ്റാന്വേഷകനായി പേരെടുക്കുന്നത്​. അതോടെ, താണെ ക്രൈം ബ്രാഞ്ചിന്‍റെ സ്​പെഷ്യൽ സ്​ക്വാഡിൽ ഇടം നേടി. 300 ലേറെ പേരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പ്രതീപ്​ ശർമയുടെ ആൻറി എക്​സ്​റ്റോർഷൻ സെല്ലിൽ അദ്ദേഹത്തിന്‍റെ അരുമ ശിഷ്യനായി സച്ചിൻ വീണ്ടും വളർന്നു. ഛോട്ടാ രാജൻ സംഘത്തിലെ പ്രധാനി മുന്ന നേപ്പാളി (2006 ൽ) അടക്കം 63 കുറ്റവാളികളെയാണ്​ സച്ചിൻ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്​. സച്ചിന്‍റെ ഏറ്റുമുട്ടൽ കൊലപാതക കാലം 'രെഗെ' എന്ന പേരിൽ മറാത്തി ചിത്രമായി.

മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പവായ്​ യൂണിറ്റിൽ എത്തിയ ശേഷം 2003 ലാണ്​ സച്ചിൻ വാസെയുടെ കസ്​റ്റഡിയിൽ വെച്ച്​ ഖ്വാജ യൂനുസ്​ മരിക്കുന്നത്​. നഗ്​നനാക്കി യൂനുസിനെ മർദ്ദിക്കുന്നതും രക്​തം വാർന്ന്​ അവശനാകുന്നതും സഹ പ്രതി ഡോ. അൽ മതീൻ കണ്ടിരുന്നു. മതീൻ യൂനുസിന്‍റെ നില ഗുരുതരമാണെന്ന്​ പൊലിസിനോട്​ പറയുകയും ചെയ്​തു. എന്നാൽ, പിന്നീട്​ യൂനുസിനെ കാണാതായി. തെളിവെടുപ്പിന്​ ഒൗറംഗാബാദിലേക്ക്​ പോകും വഴി വാഹനാപകടമുണ്ടായി യൂനുസ്​ രക്ഷപ്പെട്ടെന്നാണ്​ പിന്നീട്​ കേട്ടത്​. ഒൗറംഗാബാദിലേക്ക്​ കൊണ്ടുപോയ സംഘത്തിൽ സച്ചിനുമുണ്ടായിരുന്നു. എന്നാൽ, കസ്​റ്റഡിയിൽ താൻ കണ്ടത്​ ഡോ. അൽ മതീൻ കോടതിയിൽ പറയുകയും യൂനുസിന്‍റെ മാതാവ്​ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകുകയും ചെയ്​തതോടെ സി.െഎ.ഡി അന്വേഷണത്തിന്​ ഉത്തരവിട്ടു. സച്ചിനടക്കം നാല്​ പൊലിസ്​ ഉദ്യോഗസ്​ഥരെ സി.െഎ.ഡി അറസ്​റ്റും ചെയ്​തു. ഇതോടെയാണ്​ 2004 ൽ സസ്​പെൻഷനിലാകുന്നത്​. കേസിൽ വിചാരണ പൂർത്തിയായിട്ടില്ല.

2007 ൽ സച്ചിൻ രാജി കത്ത്​ നൽകിയെങ്കിലും സ്വീകരിച്ചിരുന്നില്ല. 2008 ൽ ശിവസേനയിൽ ചേർന്ന സച്ചിൻ കുറഞ്ഞ കാലം പാർട്ടിയിൽ പ്രവർത്തിച്ചു. ശേഷം പുസ്​തകമെഴുത്ത്​, സോഫ്​റ്റ്​േവർ വികസിപ്പിക്കൽ, പുസ്​തകങ്ങൾക്കും സിനിമകൾക്കും ഗവേഷണ സഹായങ്ങൾ നൽകൽ തുടങ്ങി സച്ചിൻ തിരിക്കിലായി. ശിവസേന അധികാരത്തിൽ വന്നതോടെയാണ്​ കഴിഞ്ഞ ജൂണിൽ സച്ചിനെ സർവീസിൽ തിരിച്ചെടുത്തത്​. നേരെ ക്രൈം ഇൻറലിജൻസ്​ യൂണിറ്റിലായിരുന്നു നിയമനം.

അർണബ്​ ഗോസ്വാമിക്ക്​ എതിരായ അൻവെ നായിക്​ ആത്​ഹമത്യ ​, ടി.ആർ.പി തട്ടിപ്പ്​ എന്നീ കേസുകളിൽ സച്ചിൻ വാസെയുടെ അന്വേഷണം അർണബിനെയും ബി.ജെ.പിയെയും ചൊടിപ്പിച്ചു. അൻവെ നായിക്​ കേസിൽ അർണബിനെ അറസ്​റ്റ്​ ചെയ്​ത സംഘത്തെ നയിച്ചത്​ സച്ചിനായിരുന്നു. ടി.ആർ.പി തടിപ്പ്​ കേസിൽ കേന്ദ്ര സർക്കാറിനെയാകെ പ്രതികൂട്ടിലാക്കുന്ന തെളിവുകളാണ്​ സച്ചിൻ കണ്ടെത്തിയത്​. അർണബിന്​ അറസ്​റ്റിൽ നിന്ന്​ ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയതിനാൽ അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു. കേസ്​ അന്വേഷണ പുരോഗമിക്കുന്നതിനിടെ അർണബ്​ മുംബൈയിൽ നിന്ന്​ ഡൽഹിയിലേക്ക്​ മാറിയതും ചർച്ചയായിരുന്നു.

അംബാനിയുടെ ഭീഷണി കേസിലും സ്​കോർപിയോ ഉടമ മൻസുഖ്​ ഹിരേന്‍റെ ദുരൂഹമരണത്തിലും ബി.ജെ.പി സച്ചിൻ വാസെക്കും ശിവസേന സർക്കാറിനുമെതിരെ അക്രമാസക്​തമായതും അർണബ്​ കേസിന്‍റെ പശ്​ചാത്തലത്തിലാണെന്നാണ്​ വിലയിരുത്തൽ. ശിവസേന സർക്കാറിനെ വകവെക്കാതെയാണ്​ കേന്ദ്രം ഭീഷണി കേസ്​ എൻ.െഎ.എക്ക്​ കൈമാറിയത്​. കേസേറ്റെടുത്ത്​ ഒരാഴ്​ച തികയും മുമ്പെ എൻ.െഎ.എ സച്ചിനെ അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsNIASachin Vaze
News Summary - who is Sachin Vaze
Next Story