Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇവരെല്ലാം ലൗ ജിഹാദ്​...

'ഇവരെല്ലാം ലൗ ജിഹാദ്​ ചെയ്യുന്ന ആളുകളാണ്​'; ദീപാവലിക്ക്​ ബിരിയാണിക്കട അടപ്പിച്ച്​ ബജ്​റംഗ്​ദൾ പ്രവർത്തകൻ

text_fields
bookmark_border
Wake up... these people are all doing love jihad: Man Forces Biryani Shop In Delhi To Shut On Diwali
cancel

ഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹി, സന്ത് നഗറിലെ ബിരിയാണിക്കട ഭീഷണിപ്പെടുത്തി അടപ്പിച്ച്​ ഹിന്ദുത്വ തീവ്രാദി സംഘടനയായ ബജ്​റംഗ്​ ദൾ പ്രവർത്തകൻ. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്​ സ്വയം കേസെടുത്തു. ഐപിസി സെക്ഷൻ 295 എ പ്രകാരമാണ്​ (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കാനും പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ള ബോധപൂർവവും കുത്സിതവുമായ പ്രവൃത്തികൾ) കേസ് ഫയൽ ചെയ്തത്​.


ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ള ആളെ പൊലീസിന്​ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി നോർത്ത് ഡിസിപി സാഗർ സിങ്​ കൽസി പറഞ്ഞു. അതേസമയം പ്രതിയുടെ പേര്​ സുരേഷ്​ കുമാർ സൂര്യവംശി എന്നാണെന്നും ബജ്​റംഗ്​ദൾ പ്രവർത്തകൻ ആണെന്നും പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു. ഇയാൾ തന്നെയാണ്​ വീഡിയോയും ചിത്രീകരിച്ചിരിക്കുന്നതെന്നാണ്​ സൂചന.

'ഇതൊരു മുസ്ലീം പ്രദേശമാണോ? അവർ അവിടെ ഇരിക്കുന്നത് നോക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ്​ തിരക്കേറിയ തെരുവിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിലേക്ക്​ ഒരാൾ എത്തുന്നത്​. തുടർന്ന്​ ജീവനക്കാരെ മോശമായി അധിക്ഷേപിക്കുകയും റസ്‌റ്റോറന്റ് അടച്ചുപൂട്ടാൻ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 'നീ എങ്ങനെ കട തുറന്നു? ആരാണ് അനുവാദം തന്നത്? ഇത് ഹിന്ദു പ്രദേശമാണെന്ന് നിനക്കറിയില്ലേ? ഇന്ന് ദീപാവലി ആണ്. കട അടച്ചിടൂ. ഇതെന്താ...ഇത് നിങ്ങളുടെ പ്രദേശം ആണിതെന്ന്​ കരുതിയോ. ഇത്​ ജുമാമസ്ജിദ് ആണോ? പൂർണ്ണമായും ഹിന്ദു പ്രദേശമാണിത്​'എന്നും അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. ബഹളംകേട്ട്​ തടിച്ചുകൂടിയ ജനങ്ങളോട്​ 'ഉണരുക. ഇവരെല്ലാം നമ്മുടെ സഹോദരിമാരോടൊപ്പം 'ലൗ ജിഹാദ്' ചെയ്യാൻ വന്നവരാണ്​. അവരെ കുടുക്കാനാണ്​ ഇവർ വന്നത്​'എന്നും ഇയാൾ പറഞ്ഞു.


ഇതെല്ലാം കേട്ട റസ്‌റ്റോറന്റ് ജീവനക്കാർ പേടിച്ച് ഒന്നും മിണ്ടാതിരിക്കുന്നതും വീഡിയോയിൽ കാണാം. അവരിൽ ഒരാൾ എന്തോ മറുപടി പറയു​േമ്പാൾ 'കട കത്തിപ്പോകുമോ എന്ന്​ നിനക്ക് പേടിയില്ലേ'-എന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്​. തുടർന്ന്​ ജീവനക്കാർ കസേരകളും മേശകളും പാത്രങ്ങളും എടുത്തുമാറ്റാൻ തുടങ്ങുകയും കട അടച്ചുപൂട്ടാൻ ഒരുങ്ങുന്നതുമായാണ്​ വീഡിയോയിലുള്ളത്​. അപ്പോഴും അക്രമി 'ഇതൊരു ഹിന്ദു പ്രദേശമാണ്" എന്ന് ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalDiwaliDelhiBiryani Shop
News Summary - "Wake up... these people are all doing 'love jihad': Man Forces Biryani Shop In Delhi To Shut On Diwali
Next Story