Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വിഷൻ 2026...

ഡൽഹിയിൽ വിഷൻ 2026 കോവിഡ്​ ഫീൽഡ്​ ആശുപത്രി തുറന്നു

text_fields
bookmark_border
covid hospital
cancel
camera_alt

വി​ഷ​ൻ 2026​െൻ​റ ഭാ​ഗ​മാ​യി ന്യൂ​ഡ​ൽ​ഹി അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യും ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​റും ഒ​രു​ക്കി​യ പു​തി​യ കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശ​ു​പ​ത്രി   

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യി​ൽ ജീ​വ​ശ്വാ​സം കി​ട്ടാ​തെ മ​നു​ഷ്യ​ർ മ​രി​ച്ചു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന ഡ​ൽ​ഹി​ക്ക്​ ആ​ശ്വാ​സ​മാ​യി ഓ​ക്​​സി​ജ​ൻ സ​ജ്ജീ​ക​രി​ച്ച ബെ​ഡു​ക​ളു​മാ​യി ജാ​മി​അ ന​ഗ​റി​ൽ പു​തി​യ കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യൊ​രു​ങ്ങി. ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യാ​ണ്​ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ലു​ള്ള സ്​​കോ​ള​ർ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ൾ പൂ​ർ​ണ സ​ജ്ജ​മാ​യ കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​ക്കി​മാ​റ്റി​യ​ത്. ജാ​മി​അ ന​ഗ​റി​ലെ​ത​ന്നെ പ്ര​ഥ​മ കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​​നു തു​റ​ന്നു​കൊ​ടു​ത്തു.

10,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റി​ന്​ തു​ട​ക്ക​മി​ട്ട​തി​ന്​ പി​റ​കെ​യാ​ണ്​ വി​ഷ​ൻ 2026 പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള അ​ബു​ൽ ഫ​സ​ൽ എ​ൻ​ക്ലേ​വി​ലെ അ​ൽ ശി​ഫ ആ​ശു​പ​ത്രി യു.​എ.​ഇ കേ​ന്ദ്ര​മാ​യു​ള്ള ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​റു​മാ​യി കൈ​കോ​ർ​ത്ത്​​ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ നി​ർ​ധ​ന​ർ​ക്ക്​ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ കോ​വി​ഡ്​ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി ഒ​രു​ക്കി​യ​ത്.

100 ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും 10ഓ​ക്​​സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ളും 50 ബെ​ഡു​ക​ളും ഒ​രു​ക്കി​യ പ്ര​ത്യേ​ക കോ​വി​ഡ്​ ആ​ശു​പ​ത്രി​യി​ൽ 25 പേ​രെ പ്ര​വേ​ശി​പ്പി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഡ​ൽ​ഹി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ ഗ്രൂ​പ്പാ​യ ലീ​ലാ പാ​ല​സ്​ ആ​ണ്​ മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും സ്​​റ്റാ​ഫി​നും പാ​ച​കം ചെ​യ്​​ത ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ 40 ബെ​ഡു​ള്ള കോ​വി​ഡ്​ ആ​ശു​പ​ത്രി​ക്ക്​ ഡ​ൽ​ഹി സ​ർ​ക്കാ​ർ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​വി​ടെ രോ​ഗി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ സം​രം​ഭം. 100 കോ​വി​ഡ്​ രോ​ഗി​ക​ളെ ഇ​തി​ന​കം ചി​കി​ത്സി​ച്ച്​ ​േഭ​ദ​മാ​ക്കി​യ അ​ൽ​ശി​ഫ 1400 ടെ​സ്​​റ്റു​ക​ളും 2400 പേ​ർ​ക്ക്​ വാ​ക്​​സി​നേ​ഷ​നും ന​ട​ത്തി.

ഇ​തു കൂ​ടാ​തെ, രാ​​ജ്യ​മൊ​ട്ടു​ക്കും കോ​വി​ഡ്​ ശു​​ശ്രൂ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി​യും ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ട്ര​സ്​​റ്റും ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​നും പ​ദ്ധ​തി​യു​ണ്ട്. വി​ഷ​​ൻ 2026െൻ​റ പ​ങ്കാ​ളി​ത്ത​മു​ള്ള മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ തു​ട​ക്ക​മി​ട്ടി​രു​ന്നു. 70 ബെ​ഡു​ക​ളു​ള്ള മ​ഹാ​രാ​ഷ്​​​​ട്ര​യി​ലെ നാ​ഗ്​​പു​ർ സെൻറ​റി​ൽ മാ​ത്രം 630 രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ 500 ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, 500 ഓ​ക്​​സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ, 1000 ഓ​ക്​​സി​മീ​റ്റ​റു​ക​ൾ എ​ന്നി​വ വി​ഷ​ൻ 2026 ഒ​രു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19delhiCovid Field Hospital
News Summary - Vision 2026 Covid Field Hospital opens in Delhi
Next Story