ഭാര്യക്ക് കിടന്നുറങ്ങാൻ ഭർത്താവ് വിമാനത്തിനകത്ത് നിന്നത് ആറ് മണിക്കൂർ
text_fieldsന്യൂഡൽഹി: ഭാര്യയോടുള്ള സ്നേഹം തെളിയിക്കാൻ ഭർത്താക്കൻമാർ പല മാർഗങ്ങളും അവലംബിക്കാറുണ്ട്. ചിലർ സമ്മാനങ്ങൾ നൽകിയാകും സ്നേഹം പ്രകടിപ്പിക്കുന്നത്. മറ്റു ചിലർ യാത്ര കൊണ്ടു പോയാവും സ്നേഹപ്രകടനം. എന്നാൽ ഇതിൽ നിന്ന െല്ലാം വ്യത്യസ്തമായി ഒരു മനുഷ്യൻ തെൻറ ഭാര്യക്ക് വേണ്ടി സഹിച്ച ത്യാഗമാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ചക്ക് വഴി വെച്ചത്.
ഭാര്യക്ക് കിടന്നുറങ്ങാനായി വിമാനത്തിനകത്ത് എഴുന്നേറ്റ് നിൽക്കുകയാണ് ഭർത്താവ് ചെയ്തത്. അതും ഒന്നും രണ്ടുമല്ല, ആറ് മണിക്കൂർ..!!! ഒഴിഞ്ഞ സീറ്റിൽ ഭാര്യ കിടന്നുറങ്ങുകയും അതിനരികിൽ ഭാര്യയെ നോക്കി ഭർത്താവ് നിൽക്കുകയും ചെയ്യുന്ന ചിത്രം വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നത്.
'അതാണ് സ്നേഹം' എന്ന വാചകത്തോടുകൂടി കോർട്ട്നി ലീ ജോൺസൺ എന്നയാൾ കഴിഞ്ഞ വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൗ ദമ്പതികൾ ആരോണെന്നോ എവിടെ നിന്ന് എവിടേക്ക് പോകുന്ന വിമാനമാണെന്നോ ഉള്ള വിവരങ്ങൾ ട്വീറ്റിലില്ല. 15,800 ലൈക്കുകളാണ് ട്വീറ്റ് നേടിയത്. 3500ൽപരം റീ ട്വീറ്റുകളുമുണ്ടായി.
സംഭവത്തിൽ യുവതിയെ വിമർശിച്ചും ഭർത്താവിനെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകളാണ് വന്നത്. ഇത് സ്നേഹമല്ലെന്നും ഭാര്യക്ക് സ്വർഥതയാണെന്നും ചിലർ പറഞ്ഞപ്പോൾ, ഭാര്യക്ക് തെൻറ തല ഭർത്താവിെൻറ ചുമലിൽ വെച്ച് കിടന്നാൽ പോരേ എന്നായിരുന്നു മറ്റു ചിലർ സംശയമുന്നയിച്ചത്.
അവർ എവിടെ നിന്നെങ്കിലും ചികിത്സ കഴിഞ്ഞ് വരികയോ, എങ്ങോട്ടെങ്കിലും ചികിത്സക്കായി പോവുകയോ ആവാമെന്നും തെൻറ ഭാര്യയാണെങ്കിൽ താനും ഇതുപോലെ ചെയ്യുമായിരുന്നുവെന്നും മറ്റൊരാൾ ട്വീറ്റ് ചെയ്തു.

