Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിയറ്റ്നാം പ്രധാനമന്ത്രി ന്യൂഡൽഹിയിലെത്തി; ബ്രിക്സ് വേദിയിൽ നിർണായക ചർച്ചകൾ

text_fields
bookmark_border
വിയറ്റ്നാം പ്രധാനമന്ത്രി ന്യൂഡൽഹിയിലെത്തി; ബ്രിക്സ് വേദിയിൽ നിർണായക ചർച്ചകൾ
cancel

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹുങ് ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഉച്ചകോടിയിൽ ഹുങ് പങ്കെടുക്കുന്നത്. ഇന്ത്യ–വിയറ്റ്നാം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

വിദേശകാര്യ മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ച പോസ്റ്റിൽ ഇന്ത്യയും വിയറ്റ്നാമും തമ്മിൽ മെച്ചപ്പെടുത്തിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, ഫിൻടെക്, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലും പുതിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുകയാണെന്നും മന്ത്രാലയം അറിയിച്ചു. ബഹുമുഖ സഹകരണത്തിലും ഇരു രാജ്യങ്ങളും അടുത്ത് പ്രവർത്തിച്ചുവരികയാണ്.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും നേതാക്കൾക്കൊപ്പം ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

കഴിഞ്ഞ മാസം വിയറ്റ്നാം സന്ദർശിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ പ്രധാനമന്ത്രി ലെ മിൻ ഹുങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേയിൽ ന്യൂഡൽഹിയിൽ വച്ച് പ്രസിഡന്റ് ടോ ലാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vietnam PM Lands In Delhi
Next Story