യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കോവിഡ് ബാധിച്ച് മരിച്ചത് നൂറിലേറെ ഉദ്യോഗസ്ഥർ
text_fieldsകോവിഡ് ബാധിച്ച് മരിച്ച അധ്യാപക ദമ്പതികൾ
ലഖ്നൗ: യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥരിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പലരും മരണത്തിന് കീഴടങ്ങി. സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാരായ ലല്ലൻ റാം (59), മീന കുമാരി (55) ദമ്പതികളാണ് ഒടുവിലത്തെ ഇരകൾ.
രണ്ടുപേരും തെരഞ്ഞെടുപ്പ് പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു. പ്രായം, രോഗങ്ങൾ എന്നിവ കാരണം ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിലായിട്ടും മാതാപിതാക്കളെ തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചതായും പരിശീലനത്തിൽ പെങ്കടുത്ത് ദിവസങ്ങൾക്കുള്ളിൽ പനി ബാധിച്ചതായും ഇവരുടെ മകൻ അനികേത് കുറ്റപ്പെടുത്തുന്നു. അതേസമയം, അസുഖം കാരണം തെരഞ്ഞെടുപ്പ് ഡ്യൂട്ടിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കില്ലെന്ന ആശങ്കയിലാണ് കുടുംബം.
ഏപ്രിൽ 11ന് സിദ്ധാർഥ് നഗർ ജില്ലാ ആസ്ഥാനത്ത് നടന്ന പരിശീലന ക്യാമ്പിലാണ് ഇവർ പെങ്കടുത്തത്. ഏപ്രിൽ 26 ന് ഡൂമരിയഗഞ്ചിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
'ഹൃദയ രോഗിയായ എെൻറ പിതാവ് ക്യാമ്പിൽനിന്ന് മടങ്ങിയെത്തി നാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടക്കത്തിൽ വലിയ പ്രശ്നമുണ്ടായിരുന്നില്ല. പക്ഷെ, ഏപ്രിൽ 20ന് അസുഖം മുർച്ഛിച്ചപ്പോൾ ആൻറിജൻ പരിശോധന നടത്തി. ഇത് നെഗറ്റീവായതിനാൽ ആശുപത്രികൾ അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ സമ്മതിച്ചില്ല. ഏപ്രിൽ 22ന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. പക്ഷെ, ഫലം വൈകിയതിനാൽ ഇദ്ദേഹത്തെ 80 കിലോമീറ്റർ അകലെയുള്ള ഗൊരഖ്പുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി' ^മകൻ അനികേത് പറയുന്നു.
ഏപ്രിൽ 25ന് പിതാവ് െഎ.സി.യുവിൽ കഴിയുേമ്പാൾ അദ്ദേഹത്തിെൻറ ഫോണിലേക്ക് മുതിർന്ന ഉദ്യോഗസ്ഥൻ വിളിച്ച് ഡ്യൂട്ടിക്ക് വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം െഎ.സി.യുവിലാണെന്ന് അറിയിച്ചപ്പോൾ കള്ളം പറയുകയാണെന്നും പൊലീസിൽ പരാതിൽ നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അനികേത് ആരോപിക്കുന്നു.
വൃക്ക സംബന്ധമായ അസുഖം ബാധിച്ച മീന കുമാരിക്ക് രോഗലക്ഷണം വന്നപ്പോൾ സിദ്ധാർത്ഥ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ, അവിടെ മതിയായ സംവിധാനങ്ങേളാ ചികിത്സയോ ലഭിച്ചില്ല. ഇതോടെയാണ് അവർ മരണത്തിന് കീഴടങ്ങിയതെന്നും മക്കൾ പറയുന്നു.
തെരഞ്ഞെടുപ്പ് പരിശീലന ക്യാമ്പിൽ സാമൂഹിക അകലം പാലിക്കുകയോ താപനില പരിശോധിക്കുകയോ ചെയ്തിരുന്നില്ല. ഏതാനും പേർ മാത്രമാണ് മാസ്ക് ധരിച്ചിരുന്നതെന്നും മാതാപിതാക്കൾ പറഞ്ഞതായി മക്കൾ ചൂണ്ടിക്കാട്ടി.
ഇവരുടെ മൂത്ത മകളും സ്കൂൾ അധ്യാപികയുമായി പ്രീതിയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 'ഈ സമയത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ആവശ്യം എന്തായിരുന്നു? എന്നെ പോസ്റ്റുചെയ്ത ടിക്കോണിയ ഗ്രാമത്തിൽ, പനി ബാധിച്ചവരും ബാലറ്റ് പേപ്പറിൽ സീൽ പതിക്കാൻ പോലും കഴിയാത്തത്ര ദുർബലരുമായ ആളുകൾ ഉണ്ടായിരുന്നു. അവരെ ഞങ്ങൾക്ക് സഹായിക്കേണ്ടതായി വന്നു. തെരഞ്ഞെടുപ്പിന് ശേഷം എനിക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് മരുന്ന് കഴിച്ച് അതിനെ പ്രതിരോധിക്കുകയായിരുന്നു' -പ്രീതി പറഞ്ഞു.
നഷ്ടപരിഹാരത്തിനായി കുടുംബത്തിെൻറ അപേക്ഷ ഉന്നത അധികാരികൾക്ക് കൈമാറിയതായി സിദ്ധാർത്ഥ് നഗറിലെ വിദ്യാഭാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന നടത്താതെയും മതിയായ മുൻകരുതൽ എടുക്കാതെയും ഉദ്യോഗസ്ഥരെ നിയമിച്ചതിന് സർക്കാറിനെയും തെരഞ്ഞെടുപ്പ് കമീഷനെയും കോടതി കുറ്റപ്പെടുത്തി.
ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 28 ജില്ലകളിൽ 77 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ തരുൺ അഗർവാൾ കോടതിയെ അറിയിച്ചു. എന്നാൽ, നൂറിലേറെ പേർ മരിച്ചെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

