Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയ പ്രതികാരം,...

രാഷ്ട്രീയ പ്രതികാരം, മുഖ്യമന്ത്രിയുടെ പേരല്ലാതെ മറ്റാരുടെയും പേര് പറഞ്ഞിട്ടില്ല; കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഉദയനിധി സ്റ്റാലിൻ

text_fields
bookmark_border
Udhayanidhi stalin TVK Vijay
cancel

ചെന്നൈ: തനിക്കെതിരായ പൊലീസ് നടപടി ‘രാഷ്ട്രീയ പ്രതികാരം’ ആണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തൃഷക്കെതിരായ വിവാദ പരാമർശത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.

മുഖ്യമന്ത്രിയെ ഒഴികെ മറ്റാരുടെയും പേര് താൻ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി പറഞ്ഞു. ‘ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ? മുഖ്യമന്ത്രിയുടെ പേരല്ലാതെ മറ്റാരുടെയെങ്കിലും പേര് ഞാൻ പറഞ്ഞോ? അതിനപ്പുറം ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ -ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഉദയനിധി മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഉദയനിധി സ്റ്റാലിനെ ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്നാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെ ഉദയനിധിയെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് പൊലീസും ഡി.എം.കെ നേതാക്കളും തമ്മിൽ നീണ്ട ചർച്ചകൾ നടന്നിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനും തുടർ നിയമ നടപടികൾക്കുമായി അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി. ഉദയനിധിയെ പൊലീസ് വാനിൽ കൊണ്ടുപോയതിനെ തുടർന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ​പൊലീസും ഡി.എം.കെ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉദയനിധിയുടെ വസതിക്ക് സമീപവും പ്രധാന സ്ഥലങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കാവേരി നദീ ജല പ്രശ്നവുമായി ബന്ധപ്പെട്ട ഡി.എം.കെ പ്രതിഷേധയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ സദസിൽ നിന്ന് നടി തൃഷയുടെ പേര് ഉയർന്നപ്പോൾ ഉദയനിധി നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ടി.വി.കെയും ബി.ജെ.പിയും ഉൾപ്പെടെയുള്ള പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്ത്രീയെ അപമാനിച്ചതായി ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trisha KrishnanUdhayanidhi StalindmkTVKTVK Vijay
News Summary - Udhayanidhis First Remarks After Detention Over Trisha Jibe
Next Story