Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി-പട്ന വിമാനത്തിൽ...

ഡൽഹി-പട്ന വിമാനത്തിൽ മദ്യപിച്ച് കയറിയ രണ്ടു യാത്രക്കാർ അറസ്റ്റിൽ

text_fields
bookmark_border
ഡൽഹി-പട്ന വിമാനത്തിൽ മദ്യപിച്ച് കയറിയ രണ്ടു യാത്രക്കാർ അറസ്റ്റിൽ
cancel

പ​ട്ന: ഡ​ൽ​ഹി​യി​ൽ​നി​ന്ന് പ​ട്ന​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ൽ മ​ദ്യ​പി​ച്ച് ക​യ​റി​യ ര​ണ്ടു യാ​ത്ര​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. ബി​ഹാ​റി​ലെ ഹാ​ജി​പൂ​രി​ൽ​നി​ന്നു​ള്ള നി​ധീ​ഷ്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പ​ട്ന വി​മാ​ന​ത്താ​വ​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് എ​സ്.​എ​ച്ച്.​ഒ റോ​ബ​ർ​ട്ട് പീ​റ്റ​ർ പ​റ​ഞ്ഞു. ബി​ഹാ​റി​ൽ മ​ദ്യ​പാ​ന​വും വി​ൽ​പ​ന​യും ഏ​ഴു വ​ർ​ഷം മു​മ്പ് നി​രോ​ധി​ച്ച​താ​ണ്.

മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​രു​വ​രും വി​മാ​ന​ത്തി​ൽ ക​യ​റി​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം പ​ട്ന​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ അ​റ​സ്റ്റ് ചെ​യ്തു.

എയർ ഇന്ത്യക്ക് ഡി.ജി.സി.എ നോട്ടീസ്

മും​ബൈ: ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ ആ​റി​ന് പാ​രി​സ്-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത ര​ണ്ടു​പേ​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) എ​യ​ർ ഇ​ന്ത്യ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ഡി.​ജി.​സി.​എ അ​ന്വേ​ഷി​ക്കു​ന്ന​തു​വ​രെ എ​യ​ർ ഇ​ന്ത്യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്നും യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മോ​ശം പെ​രു​മാ​റ്റം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പി​ഴ​വ് സം​ഭ​വി​ച്ച​താ​യും നോ​ട്ടീ​സി​ൽ പ​റ​ഞ്ഞു.

പാ​രി​സ്-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ സ​ഹ​യാ​ത്രി​ക എ​ഴു​​ന്നേ​റ്റു​പോ​യ​പ്പോ​ൾ അ​വ​രു​ടെ പു​ത​പ്പി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ക​യും മ​റ്റൊ​രു യാ​ത്രി​ക​ൻ ശു​ചി​മു​റി​യി​ൽ പു​ക​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി.​ജി.​സി.​എ നി​യ​മ​പ്ര​കാ​രം വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യാ​ൽ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Patnaflight passengerDelhi
News Summary - Two passengers arrested for drunken boarding of Delhi-Patna flight
Next Story