Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉക്രെയിനിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു 

text_fields
bookmark_border
hyderabad-students Ukraine
cancel

ഹൈദരാബാദ്: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ഉക്രെയിനിലെ ബീച്ചിൽ മുങ്ങി മരിച്ചു. മെഡിക്കൽ വിദ്യാർഥികളായ ഹൈദരാബാദ് എൽ.ബി നഗർ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാർ എന്നിവരാണ് മരിച്ചത്.  സുഹൃത്തുകളുമൊത്ത് ബീച്ചിൽ വോളിബാൾ കളിക്കുന്നതിനിടെ ആയിരുന്നു അപകടം.

ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളായിരുന്നു. വോളിബാൾ കളിക്കുന്നതിനിടെ ബാൾ എടുക്കുവാനുള്ള ശ്രമത്തിൽ സുഹൃത്തുകളിൽ ഒരാൾ കടലിൽ വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിവകാന്തും അശോകും തിരയിൽപ്പെടുകയായിരുന്നു. 

നാട്ടിൽ അവധിക്കാലം ചെലവഴിച്ച ശേഷം ഈ മാസമാണ് ഇരുവരും ഉക്രെയിനിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Indian Students Drown In Ukraine During Beach Game -Indian News
Next Story