Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിൻ രണ്ടാം...

കോവാക്​സിൻ രണ്ടാം ഡോസിന്​ എത്തിയയാൾക്ക്​ കിട്ടിയത്​ കോവിഷീൽഡ്​; പരാതിപ്പെട്ടപ്പോൾ ആദ്യഡോസിന്‍റെ​ രേഖകൾ കീറിക്കളഞ്ഞ്​ അധികൃതർ

text_fields
bookmark_border
Lakshman Pandit
cancel

ന്യൂഡൽഹി: കോവാക്​സിന്‍റെ രണ്ടാം ഡോസ്​ എടുക്കാൻ പോയ നിർമാണ തൊഴിലാളിക്ക്​ കോവിഷീൽഡ്​ ഒന്നാം ഡോസ്​ കുത്തിവെച്ചതായി പരാതി. കുത്തിവെപ്പ്​ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി 59കാരനായ ലക്ഷ്​മൺ പണ്ഡിറ്റ്​ പറയുന്നു.

അപാകത ചുണ്ടിക്കാട്ടി അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ​ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചതിന്‍റെ രേഖകൾ അവർ കീറക്കളഞ്ഞതായി പണ്ഡിറ്റ്​ പറഞ്ഞു. ശേഷം ആദ്യ ഡോസ്​ എടുത്ത കാര്യം മറന്നേക്കാൻ പറഞ്ഞതായും 84 ദിവസം കഴിഞ്ഞ്​ രണ്ടാം ഡോസ്​ എടുക്കാൻ ഹാജരാകാനും ആവശ്യപ്പെട്ടു.

ജൂലൈ ഒന്നിനാണ്​ ലക്ഷ്​മൺ പണ്ഡിറ്റ്​ കോവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിക്കുന്നതിനായി ഡൽഹിയിലെ ഖ്വാദിപൂരിലുള്ള സർക്കാർ സ്​കൂളിലെത്തിയത്​. കുത്തിവെ​പ്പെടുത്ത്​ വീട്ടിലെത്തിയ ശേഷമാണ്​ കോവിഷീൽഡ്​ ഒന്നാം ഡോസ്​ സ്വീകരിച്ചതായി മൊബെലിൽ സന്ദേശം വന്നത്​.

'കോവാക്​സിന്‍റെ രണ്ടാം ഡോസ്​ എടുക്കാനായിട്ടാണ്​ ഞാൻ പോയത്​. എന്നാൽ കോവിഷീൽഡ്​ ഒന്നാം ഡോസാണ്​ ലഭിച്ചതെന്നാണ്​ എനിക്ക്​ സ​ന്ദേശം വന്നത്​. ഒരു പരിചയക്കാരനെ കാണിച്ചപ്പോൾ അവനും അത്​ ഉറപ്പിച്ച്​​ പറഞ്ഞു' -പണ്ഡിറ്റ്​ പറഞ്ഞു.

'ഏപ്രിലിൽ മുഖ്​മേൽപൂരിൽ നിന്നാണ്​ ഞാൻ കോവാക്​സിൻ ഒന്നാം ഡോസ്​ എടുത്തത്​. ശേഷം ലോക്​ഡൗൺ ആയതിനാൽ ഞാൻ സ്വന്തം നാടായ ബിഹാറിലേക്ക്​ മടങ്ങി. കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റും കൈയ്യിൽ കരുതിയാണ്​ ഞാൻ പോയത്' -പണ്ഡിറ്റ്​ പറഞ്ഞു​.

ഡൽഹിയിൽ ഒറ്റക്ക്​ താമസിക്കുന്ന പണ്ഡിറ്റ്​ കോവിഷീൽഡ്​ കുത്തിവെപ്പെടുത്തതിന്​ പിന്നാലെ അസുഖബാധിതനായി. തലവേദനയും പനിയും അനുഭവപ്പെട്ടാണ്​ അദ്ദേഹം കിടപ്പിലായത്​. ധാരാളം വെള്ളം കുടിച്ചിട്ടും വായ വരണ്ട നിലയിലാണെന്ന്​ അദ്ദേഹം പരാതിപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxindelhicovishieldcovid vaccine
News Summary - covishield given in the place of covaxin second dose; Authorities tore up provisional vaccination certificate
Next Story