Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസാകുമോ വിജയ്,...

മാസാകുമോ വിജയ്, അട്ടിമറി മുന്നേറ്റവുമായി ടി.വി.കെ

text_fields
bookmark_border
മാസാകുമോ വിജയ്, അട്ടിമറി മുന്നേറ്റവുമായി ടി.വി.കെ
cancel

ചെന്നൈ: തമിഴ്നാട്ടിൽ അട്ടിമറി മുന്നേറ്റവുമായി വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറുന്നു. 82 സീറ്റുകളിലാണ് ടി.വി.കെ മുന്നേറുന്നത്. ഡി.എം.കെ സഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള എൻ.ഡി.എ 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്താണ് ലീഡ് ചെയ്യുന്നത്.

ഡി.എം.കെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടി.വി.കെ കടുത്ത ഭീഷണിയാണ് ഉയർത്തിയത്. ഇവിടങ്ങളിൽ പലയിടത്തും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ഉൾപ്പെടെയുള്ള തമിഴക പടിഞ്ഞാറൻ മേഖലയിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി ആധിപത്യം നിലനിർത്തുമെന്നാണ് സൂചന. തെക്കൻ തമിഴക ജില്ലകളിലും വടക്കൻ ജില്ലകളിലും ഡി.എം.കെക്കാണ് മുൻതൂക്കം.ആദ്യ ഫലസൂചനകൾ ഡി.എം.കെക്കായിരുന്നു അനുകൂലം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduVijay filmelection
News Summary - TVK launches a coup attempt
Next Story