തമിഴ്നാട്ടിൽ ടി.വി.കെയും സി.പി.എമ്മും തമ്മിൽ ഭിന്നത രൂക്ഷം; ഉപതെരഞ്ഞെടുപ്പിൽ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇടതുപക്ഷം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടി.വി.കെയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. മധുരാന്തകം, ധാരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ടി.വി.കെക്കെതിരെ വിമർശനം ഉന്നയിച്ചത്.
അണ്ണാ ഡി.എം.കെ ടിക്കറ്റിൽ വിജയിച്ച രണ്ട് എം.എൽ.എമാർ രാജിവെച്ച് ടി.വി.കെയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ഷൺമുഖം ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങൾക്കുമേൽ തെരഞ്ഞെടുപ്പ് അടിച്ചേൽപിക്കപ്പെട്ടതിനാൽ ടി.വി.കെ സ്ഥാനാർഥികൾ വോട്ടർമാരുടെ എതിർപ്പ് നേരിടുന്നുണ്ട്. വിജയ് സർക്കാറിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടി.വി.കെ സർക്കാറിനുള്ള ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്ന് ഷൺമുഖം വ്യക്തമാക്കി. പുതിയ സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയ നിർമാണം, മലിനജല പദ്ധതികളുടെ സ്വകാര്യവത്കരണം തുടങ്ങിയ സർക്കാർ നടപടികളിലും സി.പി.എം നേരത്തെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ സെക്രട്ടേറിയറ്റ് പദ്ധതിക്കെതിരെ സെപ്റ്റംബർ 19ന് ചെന്നൈയിൽ പാർട്ടി പ്രതിഷേധവും നടത്തിയിരുന്നു.
മധുരാന്തകം, ധാരാപുരം നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രത്യേകം സ്ഥാനാർഥികളെ നിർത്തിയതും ടി.വി.കെക്ക് തലവേദനയായിട്ടുണ്ട്. ഇരു മണ്ഡലങ്ങളിലും ടി.വി.കെ ഉൾപ്പെടെ മുഖ്യ രാഷ്ട്രീയകക്ഷികൾ േവാട്ടർമാർക്ക് പണം വിതരണം ചെയ്യാൻ ശ്രമം നടത്തുന്നതായി സി.പി.ഐ സംസ്ഥാന െസക്രട്ടറി എം.വീരപാണ്ഡ്യൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

