Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴയിൽ റോഡിലെ ഗർത്തത്തിൽ ട്രക്ക് വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
text_fieldsbookmark_border
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ റോഡിലെ വൻ ഗർത്തത്തിലേക്ക് ട്രക്ക് വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജാഫ്ഗഡ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
മെട്രോ നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. റോഡിെൻറ ഒരു വശത്തുകൂടി പതുക്കെ വരുന്ന ട്രക്ക് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. കനത്ത മഴ കൂടി വില്ലനായതോടെയാണ് അപകടം. ഗർത്തയിൽ ട്രക്ക് പൂർണമായും അകപ്പെട്ടു. അപകടത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിെൻറ വശത്ത് നിർമാണ ജോലികൾ പുരോഗമിക്കുന്നതും വിഡിയോയിൽ കാണാം.
ടൗേട്ട ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് റെക്കോർഡ് മഴയാണ് പെയ്യുന്നത്. ഗുജറാത്തിൽ കനത്ത നാശം വിതച്ച ടൗേട്ട സമീപപ്രദേശങ്ങളിൽ കനത്തമഴക്കും കാറ്റിനും കാരണമായിരുന്നു.
Next Story

