കേരളത്തിൽ ത്രിപുര ആവർത്തിക്കും –പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കേരളത്തിൽ ത്രിപുര ആവർത്തിക്കുന്ന ദിനം വിദൂരമെല്ലന്ന് പ്രധാനമന്ത്രി ന േരന്ദ്ര മോദി. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അഴിമതിയുടെ മാതൃകയാണെ ന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവർത്തകരുമായി ‘നമോ’ ആപ്പിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിവേഗം ജനങ്ങളുടെ ശബ്ദമാവുകായാണെന്നും മോദി പറഞ്ഞു.
സംസ്ഥനത്ത് പാർട്ടിയുടെ അംഗബലം വർധിപ്പിക്കാൻ വോട്ടർമാരുടെ പ്രതീക്ഷകൾക്കൊത്ത് നമ്മൾ ഉയരേണ്ടതുണ്ട്. ജനങ്ങൾക്കുവേണ്ടി പോരാടുമ്പോൾ കാത്തിരിക്കുന്നത് വിലങ്ങുകളാണെങ്കിലും, ജയിലഴികളാണെങ്കിലും, അതൊന്നുമോർത്ത് ഭയപ്പെടാതെ പോരാടാൻ തയാറാവണം. നാലുവർഷം കൊണ്ട് നമ്മുടെ വീക്ഷണങ്ങൾ മാറിക്കഴിഞ്ഞു.
ഇന്ത്യ എന്തുചെയ്യുന്നു എന്ന് ഇന്ന് ലോകം ഉറ്റുനോക്കുകയാണ്. 2014ൽ 38 ശതമാനം വീടുകളിൽ മാത്രമേ ശൗചാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 95 ശതമാനം വീടുകളിലും ശൗചാലയമുണ്ടെന്നും അദ്ദേഹം ആപ്പിലുടെ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
