മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 900 കിലോമീറ്റർ
text_fieldsന്യൂഡൽഹി: ശുചിമുറിയിൽ യാത്രക്കാരൻ മരിച്ചത് അറിയാതെ ട്രെയിൻ സഞ്ചരിച്ചത് 900 കിലോമീറ്റർ. ദുർഗന്ധത്തെ തുടർന്ന് യാത്രക്കാർ പരാതിപ്പെട്ടതോടെ പൂട്ടിയ നിലയിലായിരുന്ന ശുചിമുറി തുറന്ന് പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേക്കും ട്രെയ്ൻ പുറപ്പെട്ട് 24 മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
ബിഹാറിൽ നിന്നും അമൃത്‌സറിലേക്കുള്ള ട്രെയിനിലാണ് സംഭവം. പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ട്രെയ്നിലെ ശുചിമുറിയിൽ കയറിയിരിക്കാമെന്നും പിന്നീട് വാതിൽ പൂട്ടിയ ശേഷം മരിച്ചതാകാമെന്നുമാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിൽ ഓരോ വർഷവും പതിനായിരക്കണക്കിന് മൃതദേഹങ്ങൾ അവകാശികളില്ലാതെയും തിരിച്ചറിയപ്പെടാതെയും പോകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരിച്ചയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ തിരിച്ചറിയാനുള്ള ശ്രമത്തിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷം പൊലീസ് തന്നെയാണ് പലപ്പോഴും മൃതദേഹം സംസ്കരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

