Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു

text_fields
bookmark_border
തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു
cancel

പ്രശസ്ത തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു. 47 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. കുറച്ചുകാലത്തെ ചികിത്സക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയിരുന്നു. വീട്ടില്‍ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രില്‍ എത്തിച്ചൈങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിരഞ്ജീവി നായകനായ ശങ്കര്‍ദാദ എം.ബി.ബി.എസ്, ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tollywood actor Konchada Srinivas passes away due to heart illness
Next Story