Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമതക്ക് ആശ്വാസം; ബാർ...

മമതക്ക് ആശ്വാസം; ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ തൃണമൂലിന് തകർപ്പൻ ജയം, ബി.ജെ.പിക്ക് ലഭിച്ചത് മൂന്ന് സീറ്റ്

text_fields
bookmark_border
മമതക്ക് ആശ്വാസം; ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ തൃണമൂലിന് തകർപ്പൻ ജയം, ബി.ജെ.പിക്ക് ലഭിച്ചത് മൂന്ന് സീറ്റ്
cancel

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനും കൂറുമാറ്റത്തിനും ശേഷം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ആശ്വാസം നൽകി പശ്ചിമ ബംഗാൾ ബാർ കൗൺസിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നുന്ന ജയം. തെരഞ്ഞെടുക്കപ്പെട്ട 23 സീറ്റുകളിൽ 15 എണ്ണവും നേടി പാർട്ടി വെസ്റ്റ് ബംഗാൾ ബാർ കൗൺസിലിന്റെ നിയന്ത്രണം തൃണമൂൽ കോൺഗ്രസ് നിലനിർത്തി.

അധികാരത്തിലുള്ള ബി.ജെ.പിക്ക് സമിതിയിൽ മൂന്ന് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും നിയമവൃത്തങ്ങളിൽ ടി.എം.സിയുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുക്കപ്പെട്ട 23 സീറ്റുകളിൽ ടി.എം.സി 15 എണ്ണം നേടിയപ്പോൾ, ബി.ജെ.പിയും ഇടതുമുന്നണിയും മൂന്ന് വീതവും കോൺഗ്രസ് രണ്ടും സീറ്റുകൾ നേടി. അഞ്ച് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്, അതിൽ നാല് സീറ്റുകൾ ടി.എം.സിയും ഒരെണ്ണം കോൺഗ്രസും നേടി. വിജയിച്ച തൃണമൂൽ സ്ഥാനാർഥികളെ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ശുപാർശപ്രകാരമാണ് രംഗത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.

സുപ്രീം കോടതി നിർദേശപ്രകാരം, ബാർ കൗൺസിൽ ഓഫ് ഇന്ത്യ വനിതാ സ്ഥാനാർഥികളിൽ നിന്ന് രണ്ട് വനിതാ അംഗങ്ങളെക്കൂടി നാമനിർദ്ദേശം ചെയ്യും. ഈ നാമനിർദ്ദേശങ്ങളോടെ, ബാർ കൗൺസിലിന്റെ ആകെ അംഗബലം 25 ആയി ഉയരും.

ആകെ 75 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ടി.എം.സി 23 സ്ഥാനാർഥികളെയും, തുടർന്ന് ബി.ജെ.പി 22 പേരെയും, ഇടതുമുന്നണി 12 പേരെയും, 18 സ്വതന്ത്രരെയും രംഗത്തിറക്കിയിരുന്നു.

കഴിഞ്ഞ തവണയും ബി.ജെ.പിക്ക് മൂന്ന് സീറ്റുകളാണ് ലഭിച്ചിരുന്നത്. കോൺഗ്രസും അവരുടെ രണ്ട് സീറ്റ് നിലനിർത്തി. എന്നാൽ, കഴിഞ്ഞതവണ നാല് സീറ്റുകൾ ഉണ്ടായിരുന്ന ഇടതുമുന്നണിയുടെ പ്രാതിനിധ്യം ഇത്തവണ മൂന്നായി കുറഞ്ഞു.

തൃണമൂൽ ലോയേഴ്‌സ് സെല്ലിലെ ശുഭാശിഷ് ചക്രവർത്തിയാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയായി ഉയർന്നുവന്നത്. ബൈശാനൂർ ചാറ്റർജി, അൻസാർ മൊണ്ടാൽ, അശോക് ദേബ്, ഇന്ദ്രനിൽ ബസു, സിദ്ധാർത്ഥ മുഖർജി എന്നിവരാണ് മറ്റ് പ്രമുഖ ടി.എം.സി വിജയികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTMCbar councilPoliticalelection
Next Story