വെറും 60 സെക്കന്‍റിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഹ്യൂണ്ടായ് ക്രെറ്റ അപ്രത്യക്ഷമായി, അതും സുരക്ഷാ സംവിധാനങ്ങൾ തകർത്ത്; ഡൽഹിയിലെ അതി വിധഗ്ദമായൊരു കാർ മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കള്ളൻമാർ മോഷ്ടിച്ചു കൊണ്ടു പോയി. ഹ്യൂണ്ടായ് ക്രെറ്റയാണ് മോഷ്ടിക്കപ്പട്ടത്. പുലർച്ചെ വാഹനത്തിലെത്തിയ മോഷ്ടാക്കൾ വാഹനത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ തകർത്ത് കാറുമായി കടന്നു കളയുകയായിരുന്നു.
കാർ മോഷണം പോയി എന്നതിനപ്പുറം ഇപ്പോൾ ചർച്ചയാകുന്നത് അതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ്. വെറും 60 സെക്കന്‍റാണ് സുരക്ഷാ സംവിധാനങ്ങളുള്ള കാർ മോഷ്ടിച്ചു കൊണ്ടു പോകാൻ മോഷ്ടാക്കൾക്ക് വേണ്ടി വന്നത്.
ഇൻസ്റ്റഗ്രാമിൽ റിഷഭ് ചൗഹാൻ എന്ന അക്കൗണ്ടിൽ നിന്ന് പങ്കു വെച്ച ജൂൺ 21ലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാറുമായി നിമിഷ നേരം കൊണ്ട് മോഷ്ടാക്കൾ കടന്നു കളയുന്നതായി കാണാം. നിമിഷങ്ങൾ കൊണ്ടാണ് കാറിന്‍റെ സുരക്ഷാ സംവിധാനം തകർത്ത് വാഹനം മോഷ്ടാക്കൾ കൊണ്ടു പോയതെന്നും ഇനി ആരെങ്കിലും ക്രെറ്റ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ സൂക്ഷിക്കാനും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച വിഡിയോക്ക് 30 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. എന്നാൽ വിഡിയോയുടെ ആധികാരികതയെപ്പറ്റി സംശയം ഉണർത്തുന്ന നിരവധി കമന്‍റുകൾ പോസ്റ്റിനു താഴെ ഉയർന്നു വരുന്നുണ്ട്.
മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്‍റെ എതിർ ദിശയിൽ വന്ന മറ്റൊരു കാർ ചൗഹാന്‍റെ കാറിനു സമീപം നിർത്തുകയും ഒരാൾ ഡ്രൈവറുടെ വശത്തെ വിൻഡോ തകർത്ത് പോവുകയും ചെയ്തു. കുറച്ച് നേരം കഴിഞ്ഞ് അതേ വാഹനം തിരികെ വരികയും മാസ്ക് ധരിച്ച മറ്റൊരാൾ വാഹനത്തിനുള്ളിൽ നിന്ന് ഇറങ്ങി ക്രെറ്റക്ക് അരികിലെത്തി സുരക്ഷാ സംവിധാനം തകർത്ത് വാഹനവുമായി കടന്നു കളയുകയും ചെയ്തു.
പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

