ന്യൂഡൽഹി: ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ (84) ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വെൻറിലേറ്റിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം കോമ അവസ്ഥയിലാണ്. ശ്വാസകോശ അണുബാധക്കുള്ള ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധ കാരണം ആഗസ്റ്റ് 20ന് ആരോഗ്യനില വഷളായിരുന്നു.