Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ നിയമസഭ...

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: എസ്.ഐ.ആർ, ഏക സിവിൽ കോഡ് ആശങ്കകൾ; ന്യൂനപക്ഷ വോട്ടുകൾ ഇത്തവണയും തൃണമൂലിനൊപ്പം

text_fields
bookmark_border
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: എസ്.ഐ.ആർ, ഏക സിവിൽ കോഡ് ആശങ്കകൾ; ന്യൂനപക്ഷ വോട്ടുകൾ ഇത്തവണയും തൃണമൂലിനൊപ്പം
cancel

കൊ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന നാ​ളു​ക​ളി​ലെ​ത്തി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ത്ത​വ​ണ​യും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ തൃ​ണ​മൂ​ലി​ന് പി​ന്നി​ൽ ഭ​ദ്രം. എ​സ്.​ഐ.​ആ​ർ പ​ട്ടി​ക​യി​ൽ 91 ല​ക്ഷം പേ​ർ പു​റ​ത്താ​വു​ക​യും ബി.​ജെ.​പി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് പ്ര​ഖ്യാ​പ​ന​വു​മാ​ണ് 2021​ന് ​സ​മാ​ന​മാ​യി ഒ​രി​ക്ക​ൽകൂടി ഭ​ര​ണ​ക​ക്ഷി​ക്ക് പി​ന്നി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ട് ഏ​കീ​ക​രി​ക്കു​ന്ന​ത്. അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എ​മ്മും ഹു​മ​യൂ​ൺ ക​ബീ​റി​ന്റെ എ.​ജെ.​യു.​പി​യും മ​റ്റൊ​രു സം​ഘ​ട​ന​യാ​യ ഐ.​എ​സ്.​എ​ഫു​മ​ട​ക്കം ചെ​റു സം​ഘ​ട​ന​ക​ൾ സ​ഖ്യം ചേ​ർ​ന്ന് തൃ​ണ​മൂ​ലി​നെ​തി​രെ മു​സ്‍ലിം വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്കം പാ​തി​വ​ഴി​യി​ൽ അ​ടി​ച്ചു​പി​രി​ഞ്ഞ​തും മ​മ​ത​ക്കും തൃ​ണ​മൂ​ലി​നും അ​നു​ഗ്ര​ഹ​മാ​കും.

വ​ഖ​ഫ് നി​യ​മം, ഒ.​ബി.​സി സം​വ​ര​ണം, മ​ദ്റ​സ നി​യ​മ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൃ​ണ​മൂ​ലി​നെ​തി​രെ സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ‘ബ​ദ​ൽ ബാ​ബ​രി മ​സ്ജി​ദ്’ ഫെ​യിം ഹു​മ​യൂ​ൺ ക​ബീ​റി​നെ കൂ​ട്ടു​പി​ടി​ച്ച് ഉ​വൈ​സി ന​ട​ത്തി​യ കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ങ്ങ​ൾ തൃ​ണ​മൂ​ൽ വൃ​ത്ത​ങ്ങ​ളി​ൽ ആ​ധി പ​ട​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ​ഖ്യം എ​വി​ടെ​യു​മെ​ത്താ​തെ എ​ട്ടു​നി​ല​യി​ൽ ത​ക​ർ​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല, ബാ​ബ​രി മ​സ്ജി​ദി​ന് ബ​ദ​ൽ ബം​ഗാ​ളി​ൽ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ശി​ല​യി​ട​ൽ ന​ട​ത്തി​യ ഹു​മ​യൂ​ൺ ക​ബീ​റി​നെ കു​രു​ക്കി ഒ​ളി​കാ​മ​റ വി​ഡി​യോ പു​റ​ത്തു​വ​രി​ക​യും ചെ​യ്ത​ത് ന്യൂ​ന​പ​ക്ഷ​ത്തി​നി​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്താ​നി​ട​യാ​ക്കി. ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ഹു​മ​യൂ​ൺ ക​ബീ​റി​ന് 1,000 കോ​ടി വാ​ഗ്ദാ​ന​മാ​യി​രു​ന്നു വി​ഡി​യോ​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 110 മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​സ്‍ലിം വോ​ട്ട് നി​ർ​ണാ​യ​ക​മാ​ണ്. 2021ൽ ​ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ വ​ൻ​തോ​തി​ൽ തൃ​ണ​മൂ​ലി​നൊ​പ്പം നി​ന്ന​പ്പോ​ൾ അ​നാ​യാ​സ​മാ​യി​രു​ന്നു മ​മ​ത​യു​ടെ വി​ജ​യം.

‘‘ചി​ല മേ​ഖ​ല​ക​ളി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ട് ചി​ത​റു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന മൂ​ന്നാ​ഴ്ച​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ചി​ത്രം മാ​റ്റി​യി​ട്ടു​ണ്ട്. തൃ​ണ​മൂ​ലി​നോ​ട് എ​ത്ര​മേ​ൽ അ​പ്രീ​തി​യു​ണ്ടെ​ങ്കി​ലും വോ​ട്ട് ഭി​ന്നി​ച്ച് ബി.​ജെ.​​പി​യെ തു​ണ​ക്ക​രു​തെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന്യൂ​ന​പ​ക്ഷ മ​ന​സ്സ്’’- രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ മൈ​ദു​ൽ ഇ​സ്‍ലാം പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് 12 ശ​ത​മാ​നം വോ​ട്ട​ർ​മാ​രാ​ണ് എ​സ്.​ഐ.​ആ​റി​ൽ പു​റ​ത്താ​യ​ത്. മ​തം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും 34 ശ​ത​മാ​നം മു​സ്‍ലിം​ക​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഥ​വാ, 31 ല​ക്ഷം മു​സ്‍ലിം​ക​ൾ പു​റ​ത്ത്. സം​സ്ഥാ​ന​ത്ത് ജ​ന​സം​ഖ്യ​യു​ടെ 27 ശ​ത​മാ​ന​മാ​ണ് മു​സ്‍ലിം ജ​ന​സം​ഖ്യ, വോ​ട്ട​ർ​മാ​രി​ൽ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​വും.

2021ൽ 30 ​ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ വോ​ട്ട​ർ​മാ​രു​ള്ള 89 മ​ണ്ഡ​ല​ങ്ങ​ളി​ൽ 87ഉം ​തൃ​ണ​മൂ​ലി​നെ​യാ​ണ് തു​ണ​ച്ച​ത്. 20 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള 112 എ​ണ്ണ​ത്തി​ൽ 106ഉം. ​ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ ന​ഷ്ടം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​കു​ക തൃ​ണ​മൂ​ലി​നാ​ണ്. എ​ന്നാ​ൽ, 31 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ള്ള നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ എ​സ്.​ഐ.​ആ​ർ വെ​ട്ടി​പ്പു​റ​ത്താ​ക്കി​യ​ത് 12.6 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ്. സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ൽ 10.91 ല​ക്ഷ​ത്തെ​യും.

22 മ​ണ്ഡ​ല​ങ്ങ​ളു​ള്ള മു​ർ​ഷി​ദാ​ബാ​ദി​ൽ 7.48 ല​ക്ഷ​വും 16 സീ​റ്റു​ള്ള മാ​ൾ​ഡ​യി​ൽ 4.59 ല​ക്ഷ​വും വോ​ട്ട​ർ​മാ​ർ പു​റ​ത്താ​യി. ഈ ​ആ​ധി​ക​ൾ​ക്കി​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലേ​റി ആ​റു​മാ​സം കൊ​ണ്ട് ഏ​ക സി​വി​ൽ​ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന ബി.​ജെ.​പി പ്ര​ഖ്യാ​പ​ന​വും. എ​ന്നാ​ൽ, തൃ​ണ​മൂ​ൽ വോ​ട്ട​ർ​മാ​രി​ൽ അ​നാ​വ​ശ്യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കോ​ൺ​ഗ്ര​സി​നെ ഇ​പ്പോ​ഴും തു​ണ​ക്കു​ന്ന മാ​ൾ​ഡ, മു​ർ​ഷി​ദാ​ബാ​ദ്, ഉ​ത്ത​ർ ദി​ന​ജ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ​യും സീ​റ്റ് നേ​ടാ​നാ​കു​മെ​ങ്കി​ലും തൃ​ണ​മൂ​ലി​നാ​കും മേ​ൽ​ക്കൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengalthrinamool congresselection
Next Story