Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ് മാമൻ തങ്കമോതിരം പദ്ധതി; മോതിരം ലഭിക്കാൻ വൈകിയതോടെ നഴ്സിനെ ആക്രമിച്ച് യുവാവ്

text_fields
bookmark_border
https://www.madhyamam.com/tags/tvk-vijay
cancel

തമിഴ്നാട്ടിൽ വിജയ് സർക്കാർ അവതരിപ്പിച്ച തായ് മാമൻ തങ്കമോതിരം പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയതിൽ പ്രകോപിതനായ യുവാവ് നഴ്സിനെ ആക്രമിച്ചു. തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം നടന്നത്. സെപ്തംഭർ 16ന് കുഞ്ഞ് ജനിച്ചെന്ന് പറഞ്ഞ് മോതിരം നൽകാൻ ആവശ്യപ്പെട്ട് പ്രതി മദൻ മുഴയൂരിലെ ഹെൽത്ത് സെന്‍ററിൽ എത്തി. കുഞ്ഞിന്‍റെ ജനന തിയതി അനുസരിച്ചുള്ള സ്ലോട്ട് അനുസരിച്ചേ മോതിരം നൽകാൻ കഴിയൂ എന്ന് നഴ്സ് അലമേലു പറഞ്ഞു.

എന്നാൽ പ്രതി മോതിരം വേണമെന്ന് വീണ്ടും ആവശ്യപ്പെടുകയും നഴ്സിനെ അസഭ്യം പറയുകയും മൺവെട്ടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച അലമേലുവിന്‍റെ അമ്മയെയും സഹോദരനെയും പ്രതി ആക്രമിച്ചു. പരിക്കേറ്റ മൂവരും സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണ മോതിരം നൽകുന്ന പദ്ധതിയാണ് തായ് മാമൻ തങ്കമോതിരം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സെപ്തംബർ 28നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thai Maman Thangamothiram project
Next Story