Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഭീകരാക്രമണ സാധ്യത; ബി.ജെ.പി ആസ്ഥാനത്തുൾപ്പെടെ സുരക്ഷ ശക്തമാക്കി

text_fields
bookmark_border
ഡൽഹിയിൽ ഭീകരാക്രമണ സാധ്യത; ബി.ജെ.പി ആസ്ഥാനത്തുൾപ്പെടെ സുരക്ഷ ശക്തമാക്കി
cancel

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കനത്ത ജാഗ്രതയിൽ ഡൽഹി. പ്രധാന സ്ഥലങ്ങളിൽ ഡൽഹി പൊലീസും സുരക്ഷാ ഏജൻസികളും നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു. ബി.ജെ.പി ആസ്ഥാനത്തിനു നേരെ ആക്രമണ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് അതീവ സുരക്ഷയാണ് പാർട്ടി ആസ്ഥാത്തും അതിനു ചുറ്റുമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഒരുക്കിയത്.

സംശയാസ്പദമായ നീക്കങ്ങൾ, സെൻസിറ്റീവ് സോണുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയിലെല്ലാം കർശന ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ബോംബ് നിർമാർജന സ്കോടുകൾ, ഡോഗ് യുണിറ്റുകൾ, ഡൽഹി ഫയർ സർവീസ് എന്നിവയോട് ജാഗ്രത പാലിക്കാൻ പറഞ്ഞിട്ടുണ്ട്.

ചാവേർ ആക്രമണങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള ഇംപ്രൊവൈസിഡ് സ്ഫോടക വസ്തുക്കൾ, വെടിവെപ്പുകൾ, എന്നിവയിലൂടെ മധ്യ ഡൽഹിയിലെ പ്രമുഖ ഓഫീസുകളെയും തിരക്കേറിയ പ്രദേശങ്ങളെയും ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസികൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ദുർബലമായ ക്രമസമാധാനപാലനം ഉള്ള ജനവാസ കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Terrorist attack possibility in Delhi; Security beefed up, including at BJP headquarters
Next Story