Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ

text_fields
bookmark_border
ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന
Samantha, Nagachaithanya
cancel

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇതിന്‍റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലായിരുന്നു താരങ്ങളുടെ വിവാഹം.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍ പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന.

സാമന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തായി സാമന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telugu media reports that Samantha and Naga Chaitanya are splitting up
Next Story