Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്...

നീറ്റ് പുനഃപരീക്ഷരീക്ഷ; ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം

text_fields
bookmark_border
നീറ്റ് പുനഃപരീക്ഷരീക്ഷ; ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം
cancel

ന്യൂഡൽഹി: നീറ്റ് യു.ജി 2026 പുനഃപരീക്ഷക്ക് മുന്നോടിയായി ഇന്ത്യയിൽ ടെലഗ്രാം ആപ്പിന് താൽക്കാലികമായി നിയന്ത്രണം. ജനപ്രിയ ആപ്പിന് ഈമാസം 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷ ജൂൺ 21ന് നടക്കാനിരിക്കെയാണ് നിയന്ത്രണം. ജൂൺ 30 വരെ ഇന്ത്യയിൽ മെസേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനും സർക്കാർ പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റേതാണ് നടപടി. നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ശുപാർശ അനുസരിച്ച് കേന്ദ്രസർക്കാർ നടപടി.

നടപടിയെ എൻ.ടി.എ സ്വാഗതം ചെയ്തു. തട്ടിപ്പ് ശൃംഖലകൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിനും മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികളെ വഞ്ചിക്കുന്നതിനും പ്ലാറ്റ്‌ഫോമിനെ ചൂഷണം ചെയ്യുന്നത് തടയാനാണ് നടപടിയെന്ന് എൻ.ടി.എ പറഞ്ഞു.

കഴിഞ്ഞ തവണ ചോദ്യപ്പേപ്പർ ചോർന്നതും ടെലഗ്രാമിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്ക് ഇതിന്‍റെ പകർപ്പ് ലഭിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetModi GovtTelegram
News Summary - Telegram messaging app banned until NEET re-test over 'cheating rackets'
Next Story