Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണം; തെരഞ്ഞെടുപ്പ് കമീഷൻ ജനാധിപത്യത്തെ തകർക്കുന്നു': തേജസ്വി യാദവ്

text_fields
bookmark_border
RJD leader Tejashwi Yadav speaking to media on Election Commission controversy and voter exclusion issues.
cancel
camera_alt

തേജസ്വി യാദവ്

പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്ന 'ദി ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിന്റെ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തേജസ്വിയുടെ രൂക്ഷ പ്രതികരണം.

'ബിഹാർ ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കണം. കമ്മീഷന്റെ പ്രവർത്തനങ്ങളെ ഇപ്പോൾ ചോദ്യം ചെയ്യുന്ന ഈ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇത്രയും കാലം എന്തുകൊണ്ട് നിശബ്ദരായി ഇരുന്നു? എസ്.ഐ.ആർ പ്രക്രിയ അർഹരായ വോട്ടർമാരെ ഒഴിവാക്കാനാണ് ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ തുരങ്കം വെക്കാനുള്ള ഒരു ചട്ടുകമായി തരംതാണിരിക്കുന്നു,' തേജസ്വി യാദവ് 'എക്സി'ൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വന്തം വരുതിയിലാക്കി ജനാധിപത്യം തകർക്കാൻ ഉപയോഗിക്കുകയാണെന്നും, സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോട് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും പ്രതികരണവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സ്വന്തം ഭാഗം ശക്തമായി പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്ന് ചിരാഗ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cancel Elections in 5 States Over Voter Deletions, EC Subverting Democracy: Tejashwi Yadav
Next Story