Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പിനെ ജനങ്ങൾ സംശയിക്കുന്നത് ഗൗരവമേറിയ പ്രശ്നം; വിവാദങ്ങളിൽ ഗ്യാനേഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്ന് ചിരാഗ് പാസ്വാൻ

text_fields
bookmark_border
തെരഞ്ഞെടുപ്പിനെ ജനങ്ങൾ സംശയിക്കുന്നത് ഗൗരവമേറിയ പ്രശ്നം; വിവാദങ്ങളിൽ ഗ്യാനേഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്ന് ചിരാഗ് പാസ്വാൻ
cancel
camera_alt

ചിരാഗ് പാസ്വാൻ

പട്ന: തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്ന് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ വിശ്വാസം നിലനിർത്തണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാസ്വാന്റെ പ്രതികരണം.

"തെരഞ്ഞെടുപ്പ് കമീഷനെതിരെ ഇത്തരം ചോദ്യങ്ങൾ ഉയരുകയാണെങ്കിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവാദിത്തമാണ്, പ്രത്യേകിച്ച് മുഖ്യ കമീഷണരുടേത്. പ്രതിപക്ഷം എന്ത് പറയുന്നുവെന്നത് ഞാൻ കാര്യമാക്കുന്നില്ല. കാരണം രാഷ്ട്രീയം കളിക്കുക എന്നത് അവരുടെ ജോലിയാണ്. തെരഞ്ഞെടുപ്പ് കമീഷൻ ജനങ്ങളുടെ വിശ്വാസം നിലനിർത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ പൊതുജനങ്ങൾ സംശയിക്കാൻ തുടങ്ങിയാൽ അത് പ്രശ്നമാണ്. അത്തരമൊരു സാഹചര്യത്തിൽ, ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളുടെ നിലപാട് ശക്തമായി വ്യക്തമാക്കണം" - ചിരാഗ് പാസ്വാൻ പറഞ്ഞു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറും മറ്റു കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലും വെട്ടിക്കളയുന്നതിലും കമ്മീഷൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയെങ്കിലും ഇരുവരും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, എല്ലാ തീരുമാനങ്ങളും കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധങ്ങളുമായും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) രംഗത്തെത്തിയിരുന്നു. ഗ്യാനേഷ് കുമാർ ശനിയാഴ്ചയ്ക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടു മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്നായിരിക്കും പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Problematic if people doubt poll process, CEC should clarify’: Chirag Paswan
Next Story