Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടാറ്റാ സൺസ് ചെയർമാൻ...

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന് ബ്രിട്ടന്റെ നൈറ്റ്ഹുഡ് പുരസ്കാരം

text_fields
bookmark_border
ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന് ബ്രിട്ടന്റെ നൈറ്റ്ഹുഡ് പുരസ്കാരം
cancel

ന്യൂഡൽഹി: ഇന്ത്യ-യു.കെ ബിസിനസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സമഗ്ര സംഭാവനകൾക്ക് ടാറ്റാ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ ബ്രിട്ടീഷ് സർക്കാർ നൈറ്റ്ഹുഡ് ബഹുമതി നൽകി ആദരിച്ചു. ബുധനാഴ്ച വൈകീട്ട് ബ്രിട്ടീഷ് ഹൈകമീഷണറുടെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് ‘നൈറ്റ് കമാൻഡർ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ’ (കെ.ബി.ഇ) ബഹുമതി സമ്മാനിച്ചു.

ബ്രിട്ടനിലെ ചാൾസ് രാജാവിനുവേണ്ടി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമീഷണർ ലിൻഡി കാമറൂൺ ആണ് പുരസ്കാരം സമ്മാനിച്ചത്. 19 കമ്പനികളുമായി ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്ത്യൻ തൊഴിൽദാതാക്കളിൽ ഒന്നാണ് ടാറ്റാ ഗ്രൂപ്പെന്ന് അവർ ചൂണ്ടിക്കാട്ടി. പുരസ്കാരം ടാറ്റാ ഗ്രൂപ്പിലെ എല്ലാ സഹപ്രവർത്തകർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tata sonsN. Chandrasekaranaward
News Summary - Tata Sons Chairman N. Chandrasekaran awarded Britain's knighthood
Next Story