Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.എസിൽ നിന്ന് പണം...

​െഎ.എസിൽ നിന്ന് പണം വാങ്ങി;​ കമൽഹാസ​െൻറ നാക്ക്​ അറുക്കണമെന്ന്​ തമിഴ്​നാട് മന്ത്രി

text_fields
bookmark_border
​െഎ.എസിൽ നിന്ന് പണം വാങ്ങി;​ കമൽഹാസ​െൻറ നാക്ക്​ അറുക്കണമെന്ന്​ തമിഴ്​നാട് മന്ത്രി
cancel

ചെന്നൈ: മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസ​​െൻറ വിവാദ പ്രസ്​താവനക്കെതിരെ ബി.ജെ.പി ഉൾപ്പെടെ വിവിധ സംഘ്​പരിവാർ ക ക്ഷി കേന്ദ്രങ്ങളിൽനിന്ന്​ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ​അദ്ദേഹത്തി​​െൻറ ചെന്നൈ ആൽവാർപേട്ടിലെ വീടിനും ഒാഫി സിനും പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി. ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതായ റിപ്പോർട്ടുക ളെ തുടർന്നാണ്​ ഇൗ മുൻകരുതൽ നടപടി. പ്രത്യേക സാഹചര്യത്തിൽ അറവകുറിച്ചി, ഒട്ടപിടാരം എന്നീ നിയമസഭ മണ്ഡലങ്ങളിലെ ​കമൽഹാസ​​െൻറ ഉപതെരഞ്ഞെടുപ്പ്​ പ്രചാരണം റദ്ദാക്കി. ബുധനാഴ്​ച തിരുപ്പറകുൺറത്തിൽ കമൽഹാസൻ പ്രചാരണത്തിന്​ ഇറങ്ങുമെന്ന്​ പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. പ്രചാരണ പരിപാടികൾ റദ്ദാക്കിയത്​ തങ്ങൾക്ക്​ ലഭിച്ച ആദ്യ വിജയമാണെന്ന്​ ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.

അതിനിടെ തീവ്രവാദത്തിന്​ മതവും ജാതിയുമില്ലെന്നും കമൽഹാസ​​െൻറ നാക്ക്​ അറുക്കണമെന്നും തമിഴ്​നാട്​ ക്ഷീരവികസന മന്ത്രി രാജേന്ദ്ര ബാലാജി പ്രസ്​താവിച്ചു. മക്കൾ നീതിമയ്യത്തെ നിരോധിക്കണം. ​െഎ.എസ്​ പോലുള്ള ഭീകര സംഘടനകളിൽനിന്ന്​ കമൽഹാസൻ പണം വാങ്ങിയതായി സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്​താവന സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിപദവിയിൽനിന്ന്​ നീക്കണമെന്നും മക്കൾ നീതിമയ്യം ജനറൽ സെക്രട്ടറി അരുണാചലം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്​താവനയിൽ തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷൻ കെ.എസ്​. അഴഗിരിയും ശക്തിമായി പ്രതിഷേധിച്ചു. നാക്കറുക്കണമെന്ന്​ പറയുന്നതും തീവ്രവാദമാണെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

അറവകുറിച്ചി പള്ളപട്ടിയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ പൊതുയോഗത്തിലാണ്​ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്​സെയാണെന്ന്​ കമൽഹാസൻ പ്രസ്​താവിച്ചത്​. കമൽഹാസനെതിരെ വിവിധ സംഘ്​ പരിവാർ സംഘടനകൾ തെരഞ്ഞെടുപ്പ്​ കമീഷനിലും കോടതികളിലും ഹരജികൾ സമർപിച്ചിട്ടുണ്ട്​. ഹിന്ദുസേനയുടെ ആഭിമുഖ്യത്തിൽ വിഷ്​ണുഗുപ്​ത എന്നയാൾ ഡൽഹി പട്യാല കോടതിയിൽ ഫയൽ ചെയ്​ത കേസ്​ വ്യാഴാഴ്​ച പരിഗണിക്കും. അതിനിടെ കമൽഹാസ​​െൻറ പ്രസ്​താവനയോട്​ സിനിമ താരം രജനികാന്ത്​ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

ഇതിന്​ മുൻപും കമൽഹാസ​​െൻറ പ്രസ്​താവനകൾ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പുൽവാമ ആക്രമണത്തിന്​ ശേഷം കശ്​മീരിൽ ഹിത പരിശോധന വേണമെന്ന കമലി​​െൻറ നിലപാട്​ വൻ വിവാദത്തിന്​ തിരികൊളുത്തിയിരുന്നു. ‘പൂണൂൽ’ ഒഴിവാക്കിയതായ കമൽഹാസ​​െൻറ പ്രസ്​താവന ബ്രാഹ്മണ സമുദായത്തി​​െൻറ എതിർപ്പ്​ ക്ഷണിച്ചുവരുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godsekamal haasan
News Summary - Tamil Nadu minister says Kamal Haasan’s ‘tongue should be cut off’ for Nathuram Godse remark
Next Story