Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ആശുപത്രികളിൽ വിതരണം ചെയത മരുന്ന് കവറിൽ ഹിന്ദി; വിമർശനവുമായി ഡി.എം.കെ

text_fields
bookmark_border
Medicine cover
cancel
camera_alt

മരുന്ന് കവർ

ചെന്നൈ: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്ന് കവറുകളിൽ തമിഴിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി കൂടി ഉപയോഗിച്ചതിൽ തമിഴ്നാട്ടിൽ വൻ വിവാദം. കോയമ്പത്തൂരിലെയും കരൂരിലെയും സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ നൽകിയ മരുന്ന് കവറുകളിൽ മരുന്ന് കഴിക്കേണ്ട വിധം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ എഴുതിയതാണ് വിവാദത്തിന് തുടക്കമിട്ടത്.

തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തി. സംസ്ഥാനത്ത് ത്രിഭാഷാ ഫോർമുല നടപ്പാക്കുകയാണോ എന്ന് ഡിഎംകെ ചോദിച്ചു. മുതിർന്ന ഡിഎംകെ നേതാവും മുൻ വ്യവസായ മന്ത്രിയുമായ ടിആർബി രാജയാണ് വിഷയത്തിൽ ആദ്യം പ്രതികരിച്ചത്.

‘തമിഴ്നാട്ടിലെ ആശുപത്രികളിൽ ത്രിഭാഷാ നയം നടപ്പാക്കുന്നതായി തോന്നുന്നു. ആദ്യം കരൂർ സർക്കാർ ആശുപത്രിയിലായിരുന്നു. ഇന്ന് ഇത് കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണം ശക്തമായി തള്ളി ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെജി അരുൺരാജ് രംഗത്തെത്തി. സമാനമായ പാക്കേജിങ്ങിന് അംഗീകാരം നൽകിയത് മുൻ ഡി.എം.കെ ഭരണകാലത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഈ വിഷയത്തിന്റെ യഥാർത്ഥ വസ്തുത തമിഴ്നാട്ടിലെ ജനങ്ങളോടും പൊതുജനങ്ങൾക്കിടയിൽ വ്യവസ്ഥാപിതമായി തെറ്റായ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഡിഎംകെ അംഗങ്ങളോടും വ്യക്തമാക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. കരൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് നൽകുന്ന ഗുളിക കവറുകൾ പൊതുവെ സെൻട്രൽ ജയിലിൽ നിന്നാണ് ലഭിക്കുന്നത്. അതിൽ 'രാവിലെ / ഉച്ച / രാത്രി' തുടങ്ങിയ നിർദേശങ്ങൾ തമിഴിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ 2025 ഡിസംബറിൽ സെൻട്രൽ ജയിലിൽ നിന്ന് എത്തുന്ന കവറുകൾക്ക് ക്ഷാമം നേരിട്ടതിനാൽ, 2025 ഡിസംബർ 31ന് മുൻ ഡി.എം.കെ സർക്കാർ അടിയന്തര ഉത്തരവിലൂടെ ഈറോഡ് ജില്ലാ പ്രിന്റിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി 4 ലക്ഷം കവറുകൾ അച്ചടിക്കാൻ ഉത്തരവിട്ടു. ആ കവറുകൾ 2026 ജനുവരി മുതൽ ഡിഎംകെ ഭരണകാലത്ത് തന്നെ വിതരണം ചെയ്തു തുടങ്ങിയതായി അരുൺരാജ് പറഞ്ഞു.

അതുപോലെ കോയമ്പത്തൂരിലും കൃത്യം മൂന്ന് വർഷം മുൻപ് ഡിഎംകെ ഭരണകാലത്ത് ഔദ്യോഗികമായി അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളിലൂടെ അംഗീകരിച്ച് ചിന്താമണി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി അച്ചടിച്ച് പ്രാബല്യത്തിൽ കൊണ്ടുവന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘തങ്ങളുടെ ഭരണകാലത്ത് ഹിന്ദി അനുവദിക്കുകയും, അതിന് ഒരു ടെംപ്ലേറ്റ് ഉണ്ടാക്കുകയും, രോഗികൾക്ക് വിതരണം ചെയ്യുകയും, ഇപ്പോൾ ഭരണകക്ഷിയുടെ മേൽ കുറ്റം ചുമത്തുകയും ചെയ്യുന്നത് എന്ത് തരം രാഷ്ട്രീയമാണ്?’ എന്ന് മന്ത്രി ചോദിച്ചു.

വെയർഹൗസ് ആവശ്യകത അനുസരിച്ച് സർക്കാർ കവറുകൾ വാങ്ങുക മാത്രമാണ് ചെയ്തതെന്നും, ഡി.എം.കെ ഭരണകാലത്ത് അവതരിപ്പിച്ച ഡിസൈനിലോ ഭാഷയിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഡിഎംകെയുടെ അപമാനകരമായ രാഷ്ട്രീയ തന്ത്രമാണ്’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കരൂരിലും കോയമ്പത്തൂരിലുമുള്ള ആ ഗുളിക കവറുകളുടെ ഉപയോഗം ഉടൻ നിർത്തലാക്കി’ എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വിവാദത്തോട് പ്രതികരിച്ച് സംസ്ഥാന ബിജെപി നേതാവ് രാമ ശ്രീനിവാസൻ രംഗത്തെത്തി. "തമിഴ്നാട്ടിൽ ആശുപത്രികളുടെ ഗുണനിലവാരത്തെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. അവരുടെ ഒരേയൊരു പ്രശ്നം ഒരു ഹിന്ദി വാക്കുള്ള പ്രിസ്ക്രിപ്ഷൻ കവർ ആണ്. ഇത് വലിയ പ്രശ്നമാണോ?" എന്ന് അദ്ദേഹം ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Medicine Cover Sparks Row
Next Story