Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവേന്ദു അധികാരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

text_fields
bookmark_border
സുവേന്ദു അധികാരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
cancel

ന്യൂഡൽഹി: ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരായ അക്രമങ്ങളെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ഭയത്തോടെയാണ് ജീവിക്കുന്നത്. പലരും ബം​ഗാൾ വിട്ട് അസമിലാണ് താമസിക്കുന്നതെന്നും അദ്ദേഹം മോദിയെ ധരിപ്പിച്ചതായാണ് വിവരം.

ഡൽഹിയിലുള്ള സുവേന്ദു അധികാരി കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്രമന്ത്രിമാരെയും ബി.ജെ.പി നേതാക്കളെയും സന്ദർശിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suvendu Adhikari, PM Modi, Delhi
Next Story