Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂറത്തിലെ ...

സൂറത്തിലെ  കരിദിനാചരണത്തിൽ  രാഹുലും

text_fields
bookmark_border
rahul-at-surat
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: നോ​ട്ടു​നി​രോ​ധ​ന പ്ര​തി​ഷേ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള ക​രി​ദി​നാ​ച​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി​യും. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ മെ​ഴു​കു​തി​രി​ക​ത്തി​ച്ചു ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്​ രാ​ഹു​ൽ പ​െ​ങ്ക​ടു​ത്ത​ത്. 

രാ​ജ്യ​ത്തെ വ​സ്​​ത്ര- ര​ത്​​ന വ്യ​വ​സാ​യ​ത്തി​​െൻറ ത​ല​സ്​​ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന സൂ​റ​ത്തി​ലെ വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ള​​ു​മാ​യും തൊ​ഴി​ലാ​ളി​ക​ളു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സം​സ്​​ഥാ​ന​ത്ത്​ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ പ്ര​ചാ​ര​ണ വേ​ദി​കൂ​ടി​യാ​യി​മാ​റി ഇ​ത്. കോ​ൺ​ഗ്ര​സും ഇ​ത​ര പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ന​വം​ബ​ർ എ​ട്ട്​ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നോ​ട്ടു നി​രോ​ധി​ച്ച​തി​​െൻറ വാ​ർ​ഷി​ക​മാ​ണ്​ ഇൗ ​ദി​നം. നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ ഒ​രു ദു​ര​ന്ത​മാ​യി​രു​ന്നു​വെ​ന്ന്​ രാ​ഹു​ൽ  നേ​ര​ത്തെ ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. 

സ​ത്യ​സ​ന്ധ​രാ​യ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്​ ത​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​തെ​ന്നും ചി​ന്താ​ശൂ​ന്യ​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ അ​വ​രു​ടെ ജീ​വി​ത​ത്തെ​യും ജീ​വി​താ​യോ​ധ​ന​ത്തെ​യും ത​ക​ർ​ക്കു​ക​യാ​ണ്​ മോ​ദി ചെ​യ്​​ത​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationmalayalam newsNovember 8Rahul Gandhi
News Summary - In Surat, Tweaked Posters Of Sholay Appear At Rahul Gandhi's Rally-India news
Next Story