Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസകാര്യങ്ങളിലെ...

വിശ്വാസകാര്യങ്ങളിലെ തീരുമാനം വ്യക്തിപരമായ വിശ്വാസത്തിന് ഉപരിയെന്ന് സുപ്രീംകോടതി

text_fields
bookmark_border
വിശ്വാസകാര്യങ്ങളിലെ തീരുമാനം വ്യക്തിപരമായ വിശ്വാസത്തിന് ഉപരിയെന്ന് സുപ്രീംകോടതി
cancel
camera_alt

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: വി​ശ്വാ​സ​കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ൾ വ്യ​ക്തി​പ​ര​മാ​യ മ​ത​വി​ശ്വാ​സ​ത്തി​ന് ഉ​പ​രി​യാ​യി ചി​ന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​നഃ​സാ​ക്ഷി​യു​ടെ സ്വാ​ത​ന്ത്ര്യ​വും വി​ശാ​ല​മാ​യ ഭ​ര​ണ​ഘ​ട​നാ ച​ട്ട​ക്കൂ​ടു​മാ​ണ് അ​തി​നെ ന​യി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളി​ൽ വാ​ദം കേ​ൾ​ക്കു​മ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മ​നഃ​സാ​ക്ഷി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാ​ജീ​വ് ധ​വാ​ൻ ന​ട​ത്തി​യ സ​ബ്‍മി​ഷ​നു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​വെ ജ​സ്റ്റി​സ് അ​മാ​നു​ല്ല​യാ​ണ് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ ആ​ർ​ത്ത​വ​കാ​ല​ത്ത് ക്ഷേ​ത്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വ​മേ​ധ​യാ വി​ട്ടു​നി​ൽ​ക്കു​ന്ന ശീ​ല​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് ആ​ത്മാ​ർ​ഥം ട്ര​സ്റ്റി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ വെ​ങ്ക​ടേ​ശ് ബോ​ധി​പ്പി​ച്ചു. അ​ത​വ​രു​ടെ വി​ശ്വാ​സ​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച ശീ​ല​മാ​ണെ​ന്നും അ​ലി​ഖി​ത നി​യ​മ​മാ​ണെ​ന്നും വി​വേ​ച​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല സ്വ​ന്തം വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ​പോ​ലും അ​വ​ർ ക​യ​റാ​റി​ല്ല. അ​തി​ന് ശാ​സ്ത്രീ​യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​കി​ല്ല. ശാ​സ്ത്രം അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് വി​ശ്വാ​സം ആ​രം​ഭി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:faithSabarimala wome entrysabarimala caseSupreme Court
News Summary - Supreme Court says decisions on matters of faith go beyond personal belief
Next Story