Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോട്ടീസുകൾ യാന്ത്രികമായി തയാറാക്കിയത്; ഡൽഹി എസ്ഐആറിനെതിരെ സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/sir
cancel

ന്യൂ​ഡ​ൽ​ഹി: 47 ല​ക്ഷം വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​യ ഡ​ൽ​ഹി​യി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്.​ഐ.​ആ​ർ) പ്ര​ക്രി​യ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ മി​ക്ക​വ​ർ​ക്കും യാ​ന്ത്രി​ക​മാ​യി ത​യാ​റാ​ക്കി​യ നോ​ട്ടീ​സു​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

യു​ക്തി​പ​ര​മാ​യ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ മാ​ന​ദ​ണ്ഡ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം. കാ​ര​ണ​മോ വി​ശ​ദീ​ക​ര​ണ​മോ ഇ​ല്ലാ​തെ 33 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് അ​യ​ച്ച നോ​ട്ടീ​സു​ക​ൾ ത​യാ​റാ​ക്കി​യ വി​ധ​വും പ​രാ​തി​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കാ​ൻ ഇ​തു​വ​രെ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ക്ക​ണം.

എ​സ്.​ഐ.​ആ​ർ നോ​ട്ടീ​സി​ൽ യു​ക്തി​പ​ര​മാ​യ പൊ​രു​ത്ത​ക്കേ​ട് എ​ന്ന് വേ​ർ​തി​രി​ച്ച​തി​ൽ എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ഇ​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ചൂ​ണ്ടി​ക്കാ​ട്ടി. നോ​ട്ടീ​സ് കി​ട്ടി​യ വോ​ട്ട​ർ​ക്ക് എ​ന്താ​ണ് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തെ​ന്ന് വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ട​ണം. ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ സ​ഹാ​യ​ത്തി​നാ​യി അ​ത്ത​രം വോ​ട്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വേ​ണം.

വോ​ട്ട​ർ​മാ​ർ​ക്ക് ഉ​ണ്ടാ​കാ​വു​ന്ന ചോ​ദ്യ​ങ്ങ​ളു​ടെ പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഉ​ന്ന​യി​ക്ക​പ്പെ​ടാ​വു​ന്ന ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്തോ പ​തി​ന​ഞ്ചോ എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​ങ്ങ​ൾ ത​യാ​റാ​ക്കി പ​ത്ര​ങ്ങ​ളി​ലും വെ​ബ്സൈ​റ്റി​ലും പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

കൂ​ടു​ത​ൽ സം​ശ​യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഓ​ഫി​സ​ർ​മാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റും പ​ര​സ്യ​പ്പെ​ടു​ത്ത​ണം. ഇ​ത്ര​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

യു​ക്തി​പ​ര​മാ​യ പൊ​രു​ത്ത​ക്കേ​ട് എ​ന്ന വി​ഭാ​ഗ​ത്തി​ൽ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​വും നി​ർ​വ​ച​ന​വും പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ജ​ലി ഭ​ര​ദ്വാ​ജും അ​മൃ​ത ജോ​ഹ്‌​രി​യു​മാ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഉ​ട​നെ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​ല്ലാ​ത്ത​തി​നാ​ൽ പോ​രാ​യ്‌​മ​ക​ളും വീ​ഴ്ച​ക​ളും പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട​ത്ര സ​മ​യ​മു​ണ്ടെ​ന്ന് ക​മീ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story