Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകണക്കിൽപെടാത്ത സംഘടനകൾ...

കണക്കിൽപെടാത്ത സംഘടനകൾ ഏറെ എത്തുന്ന സമരഭൂമി

text_fields
bookmark_border
കണക്കിൽപെടാത്ത സംഘടനകൾ ഏറെ എത്തുന്ന സമരഭൂമി
cancel

പ​ഞ്ചാ​ബ്​ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ​ർ​ഷ്​ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഖ്​​വീ​ന്ദ​ർ സി​ങ്​​ സ​ബ്​​റ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ൽ​നി​ന്ന്​ 3500 ക​ർ​ഷ​ക​രെ​യും കൊ​ണ്ടാ​ണ്​​ സിം​ഘു അ​തി​ർ​ത്തി​യി​​ലെ സ​മ​ര​ഭൂ​മി​യി​ൽ എ​ത്തി​യ​ത്. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത നി​ര​വ​ധി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​വ​രെ​പ്പോ​ലെ അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ വ​ന്ന്​ ചേ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗു​ർ​ദാ​സ്​​പു​ർ, ക​പൂ​ർ​ത​ല, ജ​ല​ന്ധ​ർ, ത​ര​ൺ​ത​ര​ൺ, അ​മൃ​ത്​​സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​ലി​യൊ​രു സം​ഘം​കൂ​ടി വ​രു​ന്നു​ണ്ടെ​ന്ന്​ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള സു​ഖ്​​വീ​ന്ദ​ർ പ​റ​ഞ്ഞു.

കൃ​ഷി​യു​ടെ സീ​സ​ണാ​യി​ട്ടും അ​തു​പേ​ക്ഷി​ച്ചാ​ണ്​ പ​ല​രു​ടെ​യും വ​ര​വ്. ഇൗ ​കൃ​ഷി സീ​സ​ൺ ന​ഷ്​​ട​പ്പെ​ടി​ല്ലേ എ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ അം​ബാ​നി​യി​ൽ​നി​ന്നും അ​ദാ​നി​യി​ൽ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ കൃ​ഷി ര​ക്ഷ​പ്പെ​ട്ടി​ട്ടു വേ​​​ണ്ടേ കൃ​ഷി ചെ​യ്യാ​ൻ എ​ന്നാ​യി​രു​ന്നു സി​ങ്ങിെൻറ മ​റു​പ​ടി. ജ​ന​ങ്ങ​ളെ ഉൗ​ട്ടാ​ൻ രാ​ജ്യ​ത്തി​നു​ വേ​ണ്ടി​യാ​ണ്​ ഞ​ങ്ങ​ളി​പ്പോ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, അ​ത്​ നി​ർ​ത്തി കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി ഇ​നി​മു​ത​ൽ കൃ​ഷി ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഞ​ങ്ങ​ളോ​ട്​ പ​റ​യു​ന്ന​ത്. മോ​ദി ഒ​രേ കാ​ര്യം നി​ര​ന്ത​രം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ 2024 വ​രെ ഇ​വി​ടെ​യി​രി​ക്കും. സ​മ​രം 14 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ക​ർ​ഷ​ക​ർ​ക്ക്​ പു​തി​യ നി​യ​മം​കൊ​ണ്ട്​ പ്ര​യോ​ജ​നം കി​ട്ടി​യെ​ന്നു​ പ​റ​ഞ്ഞ​ത്​ ക​ള​വാ​ണെ​ന്ന്​ മോ​ദി സ​മ്മ​തി​ച്ചു​കൊ​ണ്ടാ​ണ്​ ഇ​പ്പോ​ൾ ഭേ​ദ​ഗ​തി വ​രു​ത്താ​മെ​ന്നു​ പ​റ​യു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക്​ മെ​ച്ച​മു​ള്ള ഒ​രു നി​യ​മം എ​ന്തി​നാ​ണ്​ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെ​ന്ന്​ സ​ബ്​​റ മോ​ദി​യെ പ​രി​ഹ​സി​ച്ചു.

മൂ​ന്നു​ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നൊ​പ്പം 10 വ​ർ​ഷം ക​ഴി​ഞ്ഞ ട്രാ​ക്​​ട​റു​ക​ൾ ഓ​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വി​ല​ക്കും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം​കൂ​ടി പ​ഞ്ചാ​ബ്​ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ​ർ​ഷ്​ സ​മി​തി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. മ​റ്റു മോ​​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ ട്രാ​ക്​​ട​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യാ​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക്​ ട്രാ​ക്​​ട​റു​ക​ൾ സ്വ​പ്​​ന​മാ​കും. 20-40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​ക്​​ട​​റു​ക​ളു​ള്ള​വ​രാ​ണ്​ പ​ഞ്ചാ​ബി ക​ർ​ഷ​ക​ർ. അ​​വ​യൊ​ക്കെ നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും കൃ​ഷി നി​ർ​ത്തി സ്വ​ന്തം ഭൂ​മി കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ടി​വ​രും. പാ​രി​സ്ഥി​തി​ക മി​ലി​നീ​ക​ര​ണ​ത്തി​െൻറ പേ​രി​ൽ 10​ വ​ർ​ഷ​ത്തെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​റ​ക്ക​രു​തെ​ന്ന ക​ൽ​പ​ന ട്രാ​ക്​​ട​റു​ക​ൾ​ക്ക​ു​കൂ​ടി ബാ​ധ​ക​മാ​ക്കി​യ​തി​നെ​തി​രെ 40 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​ക്​​ട​ർ ഓ​ടി​ച്ച്​ എ​ത്തി​യ ക​ർ​ഷ​ക​നെ സ​ബ്​​റ പ​രി​ച​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബി​ൽ​നി​ന്ന്​ 550 കി.​മീ. ഓ​ടി​ച്ചാ​ണ്​ ​ട്രാ​ക്​​ട​ർ സിം​ഘു​വി​ലെ​ത്തി​ച്ച​ത്. 40 വ​ർ​ഷ​വും ന​ന്നാ​യി പ​രി​പാ​ലി​ച്ച​തു കൊ​ണ്ടാ​ണ്​ അ​തി​ന്​ ക​ഴി​ഞ്ഞ​തെ​ന്നും സ​ബ്​​റ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ വ​ലി​യ പി​ന്തു​ണ​യു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ ച​ർ​ച്ച​യി​ൽ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന മ​റ്റൊ​രു യൂ​നി​യ​നാ​ണ്​ ജോ​ഗീ​ന്ദ​ർ ഉ​ഗ്ര​ഹാ​ൻ ന​യി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ (ഏ​ക്​​ത -ഉ​ഗ്ര​ഹാ​ൻ). അ​തി​ർ​ത്തി​ക​ളി​ൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ബ​ല​മു​ള്ള സം​ഘ​ട​ന​യും ടി​ക്​​രി അ​തി​ർ​ത്തി​യി​ലി​രി​ക്കു​ന്ന ഇ​വ​ർ​ത​ന്നെ. മ​നു​ഷ്യാ​വ​കാ​ശ ദി​ന​ത്തി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട ആ​ക്​​ടി​വി​സ്​​റ്റു​ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി അ​വ​രു​ടെ ചി​ത്ര​ങ്ങ​ളു​യ​ർ​ത്തി ശ്ര​ദ്ധേ​യ​മാ​യ സ​മ​രം ന​യി​ച്ച​ത്​ ഈ ​യൂ​നി​യ​നാ​യി​രു​ന്നു. മോ​ദി​സ​ർ​ക്കാ​റി​നെ തു​റ​ന്നു​കാ​ണി​ക്കാ​ൻ എ​ല്ലാ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളും ഒ​ന്നി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന നി​ല​പാ​ടു​ള്ള ഉ​ഗ്ര​ഹാ​ൻ മ​റ്റു മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തെ കൂ​ട്ടി​ക്കെ​ട്ടു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
News Summary - Struggle ground with innumerable organizations
Next Story