Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എവിടെയാണോ അവിടെ തന്നെ തുടരുക’ -ഇറാനിലെ ഇന്ത്യക്കാരോട് കേന്ദ്രം

text_fields
bookmark_border
‘എവിടെയാണോ അവിടെ തന്നെ തുടരുക’ -ഇറാനിലെ ഇന്ത്യക്കാരോട് കേന്ദ്രം
cancel
camera_alt

സർഗാത്മക ചിത്രം

ന്യൂഡൽഹി: ഇറാനിൽ യുദ്ധാന്തരീക്ഷം രൂക്ഷമായതോടെ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര നിർദേശം നൽകി ഇന്ത്യൻ എംബസി. അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് അറിയിപ്പിൽ പറഞ്ഞു.

ആളുകൾ വീടിനുള്ളിൽ തന്നെ തുടരണം. വൈദ്യുത, ​​സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളും കെട്ടിടങ്ങളുടെ മുകൾനിലകളും ഒഴിവാക്കണം. എംബസി വാടകക്കെടുത്ത ഹോട്ടലുകളിലുള്ളവർ എംബസി അധികൃതരുമായി പതിവായി സമ്പർക്കം പുലർത്തണ​മെന്നും നിർദേശിച്ചു​.

ഇതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ‘ഒരു സംസ്കാരം അപ്പാടെ ഇന്ന് രാത്രി ഇല്ലാതാകാം. അത് സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിക്കാൻ സാധ്യതയുണ്ട്,” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഇന്ന് രാത്രി എന്നും, 47 വർഷത്തെ കൊള്ള, അഴിമതി, മരണം എന്നിവ ഒടുവിൽ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാൻ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചു. സന്ദേശകൈമാറ്റങ്ങൾ ഉൾപ്പെടെ എല്ലാ ആശയവിനിമയവും താൽക്കാലികമായി നിർത്തിവെച്ചതായി തെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Stay where you are' - Centre tells Indians in Iran
Next Story