Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ആർ.എഫ്.ടി.ഐയിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ ക്ലാസിലെ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി; നിഷേധിച്ച് അധികൃതർ

text_fields
bookmark_border
എസ്.ആർ.എഫ്.ടി.ഐയിൽ സമരം ചെയ്യുന്ന വിദ്യാർഥികളുടെ ക്ലാസിലെ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി; നിഷേധിച്ച് അധികൃതർ
cancel

കൊൽക്കത്ത: സമരം ചെയ്യുന്ന വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചതായി പരാതി. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എസ്.ആർ.എഫ്.ടി.ഐ) സംഭവം. ഇന്റർനെറ്റും വർക്ക് സ്റ്റേഷൻ സൗകര്യവുമുള്ള ഏക മുറിയായിരുന്നു ഇത്. ഒക്ടോബർ 24ന് വൈകിട്ടാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആരെയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.

ഇന്റർനെറ്റ് സൗകര്യം തടസപ്പെടുത്തിയിട്ടില്ലെന്നും ഒക്ടോബർ 25ന് വിദ്യാർഥികൾ ക്യാമ്പസിൽ നിന്ന് തന്നെ പത്രസമ്മേളനം ലൈവായി സ്ട്രീം ചെയ്തിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

വൈസ് ചാൻസലർ സന്തോഷ് അജ്മേര രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12 മുതൽ വിദ്യാർഥികൾ ഓഫീസിന് മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിലാണ്. ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.

സെപ്റ്റംബർ 27ന് ആർ.എസ്.എസിന്റെ പോഷക സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ പരിപാടിക്കിടെയാണ് ആദ്യ സംഘർഷമുണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതിന് പിന്നാലെ സെപ്റ്റംബർ 28 മുതൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു. ഒക്ടോബർ 4ന് ബംഗീയ ഹിന്ദു ജാഗരൺ മഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്ത് നടത്തിയ പ്രതിഷേധത്തിനിടെ കല്ലും ഇഷ്ടികയും കുപ്പികളും ക്യാമ്പസിലേക്ക് എറിഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിട്ടുണ്ട്. സ്വതന്ത്ര അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

അതിനിടെ ആറ് വിദ്യാർഥികളെ പുറത്താക്കിയ നടപടിയിൽ ഉറച്ചുനിൽക്കുകയാണ് അധികൃതർ. വി.സിയെ കയ്യേറ്റം ചെയ്തു, ഓഫീസിലെ ജനൽച്ചില്ലുകളും ഫർണിച്ചറുകളും വെള്ളത്തിന്റെയും എ.സിയുടെയും ലൈനുകളും നശിപ്പിച്ചു എന്നീ പരാതികളിലാണ് നടപടിയെന്ന് രജിസ്ട്രാർ ദീപക് കുമാർ പറഞ്ഞു. ഡീൻസ് കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് നടപടി. പ്രതിഷേധിച്ചതിനല്ലെന്നാണ് വിശദീകരണം.

സമരം തുടരുന്നതിനിടെ ഫിലിം, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ വിഭാഗങ്ങളിലെ ക്ലാസുകൾ നവംബർ 13 വരെ നിർത്തിവെച്ചിരിക്കുകയാണ്. ഒക്ടോബർ 16ന് ഹോസ്റ്റൽ 24 മണിക്കൂറിനുള്ളിൽ ഒഴിയാനും വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SRFTI Student Protest Update
Next Story