Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റിന്റെ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചക്ക്

text_fields
bookmark_border
Parliament Winter Session
cancel

ന്യൂഡൽഹി: പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. വനിതാ സംവരണ ബിൽ അടക്കമുള്ളവ ചർച്ച ചെയ്യാനായാണ് സമ്മേളനം. 2029-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാലെ ബിൽ പാസാവുകയുള്ളൂ.

ബിൽ പാസാകുന്നതോടെ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണം ചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

നിലവിൽ, ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി സഭയിൽ സംസാരിക്കും. ഇതിന്റെ തുടർച്ചയായി രാജ്യസഭയിൽ 16 മണിക്കൂറാണ് ചർച്ചക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി മൂന്നു ഭേദ​ഗതി ബില്ലുകളാണ് 16 മുതൽ 18 വരെ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലിൽ പറയുന്നത്.

വ​​നി​​ത സം​​വ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യു​​ടെ പി​​ന്നി​​ൽ 2029ലെ ​​ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​യി​​ക്കു​​ക​​യെ​​ന്ന രാ​​ഷ്‍ട്രീ​​യ ല​​ക്ഷ്യ​​മാ​​ണ് സ​​ർ​​ക്കാ​​റി​​നു​​ള്ള​​തെ​​ന്നും, പ്ര​​തി​​പ​​ക്ഷം അ​​ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും രാ​​ജ്യ​​സ​​ഭാ എം.​​പി ക​​പി​​ൽ സി​​ബ​​ൽ. മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യം അ​​നു​​കൂ​​ല​​മാ​​ക്കി പ​​രു​​വ​​പ്പെ​​ടു​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​യി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണ് ബി.​​ജെ.​​പി ഒ​​രു​​ക്കു​​ന്ന​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളെ അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു.

വ​​നി​​ത​​ക​​ൾ​​ക്ക് 33 ശ​​ത​​മാ​​നം സം​​വ​​ര​​ണം ന​​ൽ​​കാ​​ൻ ആ​​ത്മാ​​ർ​​ഥ​​മാ​​യി ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ ലോ​​ക്‌​​സ​​ഭ​​യി​​ൽ നി​​ല​​വി​​ലു​​ള്ള 543 സീ​​റ്റു​​ക​​ളി​​ൽ വ​​നി​​ത​​ക​​ൾ​​ക്ക് സം​​വ​​ര​​ണം ന​​ൽ​​കാ​​നു​​ള്ള ബി​​ല്ലാ​​ണ് സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​രേ​​ണ്ട​​ത്. ബി.​​ജെ.​​പി എ​​ന്ത് ചെ​​യ്താ​​ലും രാ​​ഷ്‍ട്രീ​​യ ല​​ക്ഷ്യം മു​​ന്നി​​ൽ ക്ക​​ണ്ടാ​​ണ്. ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്ന് ബോ​​ധ്യ​​മാ​​കു​​മ്പോ​​ഴാ​​ണ് അ​​വ​​ർ ബി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക. 2026നു​​ശേ​​ഷം സെ​​ൻ​​സ​​സും മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​വും പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം വ​​നി​​ത സം​​വ​​ര​​ണ നി​​യ​​മം ന​​ട​​പ്പാ​​ക്കാ​​മെ​​ന്ന ല​​ക്ഷ്യ​​ത്തി​​ലാ​​ണ് 106ാം ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ലെ 334-എ ​​വ​​കു​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പാ​​ർ​​ല​​മെ​​ന്‍റ് അ​​ത് ഐ​​ക​​ക​​ണ്ഠ്യേ​​ന പാ​​സാ​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovtParliamentaryWomens Reservation BillBJP
News Summary - Special 3-Day Parliament Sitting Begins Today to Advance Women’s Reservation Implementation
Next Story