Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോനം വാങ്ചുകിന്റെ...

സോനം വാങ്ചുകിന്റെ ആരോഗ്യനില ഗുരുതരം; ജന്തർ മന്ദറിലെ സി.ജെ.പി സമരം അഞ്ചാം ദിവസത്തിലേക്ക്

text_fields
bookmark_border
സോനം വാങ്ചുകിന്റെ ആരോഗ്യനില ഗുരുതരം; ജന്തർ മന്ദറിലെ സി.ജെ.പി സമരം അഞ്ചാം ദിവസത്തിലേക്ക്
cancel
camera_alt

സോനം വാങ്ചുക്

ന്യൂഡൽഹി: ദേശീയ തലത്തിലുള്ള പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭമായി മാറുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില, സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അതീവ ഗുരുതരമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ന് പുറത്തുവന്ന മെഡിക്കൽ പരിശോധനാ ഫലങ്ങൾ പ്രകാരം അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 മില്ലിഗ്രാമായി താഴുകയും രക്തസമ്മർദ്ദം ക്രമാതീതമായി കുറയുകയും ചെയ്തിട്ടുണ്ട്.

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സോനം വാങ്ചുകിന്റെ ആരോഗ്യവിവരങ്ങൾ പുറത്തുവിട്ടത്. വാങ്ചുകിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകി. വിവാദമായ നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ജൂൺ 20-ന് ജന്തർ മന്ദറിൽ സി.ജെ.പി നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

ഇന്ന് പ്രക്ഷോഭം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരപ്പന്തലിൽ പ്രതിഷേധക്കാരുമായി നേരിട്ട് സംവദിക്കുന്നതിനും പ്രക്ഷോഭം രാജ്യവ്യാപകമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി ദിപ്കെയുടെ നേതൃത്വത്തിൽ 'ചായ് പെ ചർച്ച വിത്ത് കോക്രോച്ചസ്' എന്ന പേരിൽ പ്രത്യേക ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചിരുന്നു.

ഇതോടൊപ്പം ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രതിനിധികളായ ആറ് വിദ്യാർത്ഥികളും ഇതേ സമരവേദിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതിയും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഐസ ഭാരവാഹികൾ ആശങ്ക പ്രകടിപ്പിച്ചു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 61 മില്ലിഗ്രാമായി കുറഞ്ഞിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടും ആമീൻ, ദീപക് കുമാർ വർമ്മ എന്നീ വിദ്യാർത്ഥികൾ നിരാഹാര സമരവുമായി മുന്നോട്ട് പോവുകയാണ്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുകയാണ്. സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഇന്ന് സമരപ്പന്തൽ സന്ദർശിച്ച് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, വൃന്ദാ കാരാട്ട്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, പ്രമുഖ സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ്, സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആനി രാജ, വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ്, തൃണമൂൽ കോൺഗ്രസ് എം.പി സാഗരിക ഘോഷ് തുടങ്ങിയ പ്രമുഖർ സമരപ്പന്തൽ സന്ദർശിച്ചിരുന്നു.

ദേശീയതലത്തിലുള്ള വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കും പരീക്ഷാ ക്രമക്കേടുകൾക്കും പുറമെ, വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സുതാര്യതയും ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമരം മുന്നോട്ട് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonam WangchukDelhiCockroach Janata PartyAbhijeet Dipke
News Summary - Sonam Wangchuk's health condition is extremely critical
Next Story