Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞങ്ങൾ മടങ്ങുന്നു,...

'ഞങ്ങൾ മടങ്ങുന്നു, നീതി മരിച്ച് കിടക്കുന്ന നാടാണ്... ഹിന്ദുത്വ വംശീയതയുടെ ലബോറട്ടറി, ഇന്ത്യയിലെ സംസ്ഥാനമാണോ എന്ന് സംശയിച്ചുപോകും, എഴുന്നേറ്റ് നിൽക്കാൻ നാം ഇനിയും വൈകിക്കൂടാ'

text_fields
bookmark_border
ഞങ്ങൾ മടങ്ങുന്നു, നീതി മരിച്ച് കിടക്കുന്ന നാടാണ്... ഹിന്ദുത്വ വംശീയതയുടെ ലബോറട്ടറി, ഇന്ത്യയിലെ സംസ്ഥാനമാണോ എന്ന് സംശയിച്ചുപോകും, എഴുന്നേറ്റ് നിൽക്കാൻ നാം ഇനിയും വൈകിക്കൂടാ
cancel

കോഴിക്കോട് : അസം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സോളിഡാരിറ്റി സംസ്ഥാന നേതാക്കൾ നാട്ടിലേക്ക് മടങ്ങി. സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉൾപ്പെടെയുള്ള സംഘത്തെയാണ് പൊലീസ് അസം അതിർത്തി കടത്തിവിട്ടത്. അസമിൽ നടക്കുന്ന ഭീകരാവസ്ഥ രാജ്യത്ത് കൂടുതൽ ചർച്ചയാക്കാൻ തങ്ങളുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്നും സംഘ്പരിവാറിന്റെ സമ്പൂർണ വംശീയ ഫാഷിസമാണ് അസമിൽ നടക്കുന്നതെന്നും തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.

അസമിലെ ഗോൾപ്പാറ ജില്ലയിലും ദുബ്ര ജില്ലയിലും ആയിരക്കണക്കിന് മുസ്‌ലിം കുടുംബങ്ങളെയാണ് ഹിന്ദുത്വ ഭരണകൂടം കുടിയൊഴിപ്പിച്ചത്. ഹിന്ദുത്വ വംശീയതയുടെ ലബോറട്ടറിയാണിവിടമെന്നും അസമിൽ നടക്കുന്നത് പുറത്ത് കാര്യമായി ചർച്ചയാകരുത് എന്നതാണ് അസം ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും തൗഫീഖ് പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള ആരൊക്കെ അസമിൽ പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നത് സംഘ്പരിവാർ ഭരണകൂടമാണ്. അവരോട് വിയോജിക്കുന്നവരെയെല്ലാം അവർ അസമിൽ നിന്ന് നാടുകടത്തും. ആ ഭീഷണിയെ വകവെക്കാതെ തന്നെയാണ് അസമിലേക്ക് ഞങ്ങൾ യാത്രതിരിച്ചതെന്നും തൗഫീഖ് വിശദീകരിക്കുന്നു.

അസമിൽ ബുൾഡോസർ രാജിന്‍റെ ഇരകളായ കുടുംബങ്ങളെ സന്ദർശിക്കാനും പുനരധിവാസ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ പഠിക്കാനും പോയ സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, പി.എം. സജീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അസമിലെ എസ്.ഐ.ഒ സോണൽ പ്രസിഡന്‍റ് റമീസും സംഘത്തോടൊപ്പമുണ്ടായിരുന്നു. സംഘത്തെ ദുബ്രി ജില്ലയിലെ ചെക്പോസ്റ്റിൽ തടഞ്ഞ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം ഇവരിൽനിന്ന് മൊബൈൽ ഫോണും പഴ്സ് അടക്കം മറ്റ് രേഖകളും പിടിച്ചുവാങ്ങി ചോദ്യം ചെയ്യുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തശേഷം അസം വിട്ടുപോകണമെന്ന ഉപാധിയോടെ വിട്ടയക്കുകയായിരുന്നു.

തൗഫീഖ് മമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഞങ്ങൾ മടങ്ങുകയാണ്..
അസം സന്ദർശിക്കുക എന്നത് സോളിഡാരിറ്റിയുടെ തീരുമാനം ആയിരുന്നു.
അസമിലെ ഗോൾപ്പാറ ജില്ലയിലും ദുബ്ര ജില്ലയിലും ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങളെയാണ് ഹിന്ദുത്വ ഭരണകൂടം കുടിയൊഴിച്ചത്. ആ കുടുംബങ്ങളെ സന്ദർശിക്കാനും അവർക്ക് ഐക്യദാർഢ്യം അറിയിക്കാനും മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യാ പദ്ധതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാനും അത് പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ഞങ്ങൾ അസമിലേക്ക് വണ്ടി കയറിയത്.

അസമിൽ നടക്കുന്നത് പുറത്ത് കാര്യമായി ചർച്ചയാകരുത് എന്നതാണ് അസം ഭരണകൂടം ഉദ്ദേശിക്കുന്നത്... അതുകൊണ്ടാണ്, അസമിൽ നിന്ന് പുറത്തുള്ള ഒരു ആകിറ്റിവിസ്റ്റിനേയും അങ്ങോട്ട് അടുപ്പിക്കില്ലെന്നും വന്നാൽ വെച്ചുപൊറിപ്പിക്കില്ലെന്നുമുള്ള സൂചന കഴിഞ്ഞ മാസം അസം മുഖ്യമന്ത്രി നൽകിയത്.....

ആ ഭീഷണിയെ വകവെക്കാതെ തന്നെയാണ് അസമിലേക്ക് ഞങ്ങൾ യാത്രതിരിച്ചത്.
അസമിൽ നടക്കുന്ന ഭീകരാവസ്ഥ രാജ്യത്ത് കൂടുതൽ ചർച്ചയാക്കാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിരിക്കുകയാണ്. അവർ എന്താണോ ഭയന്നത് അത് തന്നെയാണ് സംഭവിച്ചത്.

നാം വിചാരിക്കുന്നതിലും അപ്പുറമാണ് അസമിലെ ഭീകരാവസ്ഥ....
അസം ഇന്ത്യയിൽ തന്നെയുള്ള സംസ്ഥാനമാണോ എന്ന് നാം സംശയിച്ചുപോകും... ജനാധിപത്യത്തിന്റെ എല്ലാ വേരുകളും അവിടെ പിഴുതെറിയപ്പെട്ടിരിക്കുന്നു... സംഘ്പാരിവാറിൻ്റെ സമ്പൂർണ വംശീയ ഫാഷിസമാണ് അവിടെ ഇപ്പോൾ അരങ്ങേറുന്നത്....

ഇന്ത്യയിൽ നിന്നുള്ള ആരൊക്കെ അസമിൽ പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നത് സംഘ്പരിവാർ ഭരണകൂടമാണ്. അവരോട് വിയോജിക്കുന്നവരെയെല്ലാം അവർ അസമിൽ നിന്ന് നാടുകടത്തും. അസമിലുള്ള മുസ്‌ലിംകളുടെ കടകളും വീടുകളും തകർത്തുകൊണ്ടിരിക്കുന്നു. അസം നിവാസികളായ ആയിരക്കണക്കിന് മുസ്‌ലിംകളെ പൗരത്വം നിഷേധിച്ച് നാടുകടത്തുന്നു. അതിനെ എതിർക്കുന്നവരെ വെടിവെച്ചു കൊല്ലുന്നു. ഇങ്ങനെ അനീതിക്ക് ഇരയാകുന്ന അസം മുസ്ലിംകളെ പിന്തുണക്കാനെത്തുന്നവരെയും നാടുകടത്തും.

അങ്ങനെയാണ് ഞാനും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളിയും സജീദ് പി എം ഇന്നലെ അസമിൽ നിന്ന് ബലമായി പുറത്താക്കപ്പെട്ടത്. നീതി മരിച്ച് കിടക്കുന്ന നാടാണ് ഇന്ന് അസം. ഹിന്ദുത്വ വംശീയതയുടെ ലബോറട്ടറി. രാജ്യത്തുടനീളം ആ വംശീയതയുടെ ഭീകരത നടപ്പിലാക്കാനാണ് ഹിന്ദുത്വ ശക്തികളുടെ ശ്രമം.

അനീതിക്കെതിരെ എഴുന്നേറ്റ് നിൽക്കാൻ നാം ഇനിയും വൈകിക്കൂടാ. ചെറിയ ലോകത്തിലെ കെട്ടുകാഴചകൾക്കപ്പുറം തീഷ്ണമായ യാഥാർത്ഥ്യങ്ങൾ നമ്മളിൽ പോരാട്ടത്തിൻ്റെ കനൽ കത്തിക്കും. രാജ്യത്തെ നീതിബോധമുള്ള എല്ലാ മനുഷ്യരും അസമിന് വേണ്ടി ശബ്ദമുയർത്തണം. ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയക്കാരും സമുദായ നേതാക്കളും അസമിൽ നടക്കുന്ന വംശഹത്യാ പദ്ധതിക്കെതിരെ രംഗത്തിറങ്ങണം. ഈ യാത്രയിലൂടെ അതിനൊരു തുടക്കം കുറിച്ചിരിക്കുകയാണ്. പിൻമടക്കമില്ലാത്ത പോരാട്ടത്തിനറങ്ങുക..."



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarityAssam govtAssam policeBulldozer Raj
News Summary - Solidarity state leaders released from Assam police custody return home
Next Story