ഹിസ്ബുലിൽ ചേർന്ന സൈനികനുൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു
text_fieldsശ്രീനഗർ: ഹിസ്ബുൽ മുജാഹിദീനിൽ ചേർന്ന സൈനികനുൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിെല ഷോപിയാനിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
ജില്ലയിലെ ൈസനപോറയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ൈസന്യം തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരും കൊല്ലപ്പെടുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.
ഷോപിയാൻ സ്വദേശിയായ ഇദ്രസ് സുൽത്താനാണ് കൊല്ലപ്പെട്ട ഭീകരരിലൊരാൾ. ജമ്മു കശ്മീർ ലൈറ്റ് ഇൻഫാൻററി റെജിമെൻറിലെ സൈനികനായിരുന്ന ഇദ്രസ് ഇൗ വർഷം ഏപ്രിലിലാണ് തീവ്രവാദ സംഘത്തിൽ ചേരുന്നത്. ഛോട്ട അബ്റാർ എന്നും ഇയാൾ അറിയപ്പെടുന്നു. ഇയാൾക്കൊപ്പം കൊല്ലപ്പെട്ട അമീർ ഹുസൈൻ റാത്തറും ഷോപിയാൻ സ്വദേശിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
