സ്മാർട്ട് സിറ്റി പൂർത്തിയായത് 29 നഗരങ്ങളിൽ മാത്രം
text_fieldsrepresentative image
ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത നൂറ് നഗരങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി മിഷൻ പദ്ധതി സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയത് 29 സ്മാർട്ട് സിറ്റികളിൽ മാത്രമെന്ന് കേന്ദ്ര സർക്കാർ. ഈ വർഷം ജൂലൈ 31 ആയിരുന്നു സമയപരിധി. പത്തു വർഷം കൊണ്ട് പദ്ധതിയുടെ 30 ശതമാനം മാത്രമാണ് പൂർത്തിയാക്കിയതെന്ന്
കേന്ദ്ര ഭവന നഗര കാര്യസഹമന്ത്രി ടോഖാൻ സാഹു ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി. നൂറുനഗരങ്ങൾക്കായി കേന്ദ്രസർക്കാർ വിഹിതമായി നീക്കിവെച്ചത് 48,000കോടിയാണ്. ഇതിൽ 99 ശതമാനം 47,459 കോടി സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് നൽകിയതിൽ 97 ശതമാനവും വിനിയോഗിച്ചതായി പറയുന്നു.
കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമായി 3003.2 കോടിയുടെ 177 പദ്ധതികളാണ് നടപ്പാക്കുന്നത്. 19 പദ്ധതികൾ ഇനിയും പൂർത്തിയാകാനുണ്ട്. കൊച്ചിയിൽ 10 പദ്ധതികളിലായി 161.21 കോടി രൂപയുടെയും തിരുവനന്തപുരത്ത് 182.61 കോടി രൂപയുടെ 09 പദ്ധതികൾ പൂർത്തിയാകാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1760.73 കോടി രൂപയുടെ 98 പദ്ധതികൾ കൊച്ചിയിലും, 1242.47 കോടി രൂപയുടെ 79 പദ്ധതികൾ തിരുവനന്തപുരത്തുമാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

