Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുരങ്ങ്​ കൊണ്ടുപോയ...

കുരങ്ങ്​ കൊണ്ടുപോയ കുഞ്ഞി​െൻറ മ​ൃതദേഹം കിണറ്റിൽ

text_fields
bookmark_border
കുരങ്ങ്​ കൊണ്ടുപോയ കുഞ്ഞി​െൻറ മ​ൃതദേഹം കിണറ്റിൽ
cancel

ഭു​വ​നേ​ശ്വ​ർ: ക​ഴി​ഞ്ഞ​ദി​വ​സം ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ കു​ര​ങ്ങ്​ എ​ടു​ത്തു​കൊ​ണ്ടു​പോ​യ 17 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മ​രി​ച്ച​നി​ല​യി​ൽ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. ഒ​ഡി​ഷ​യി​ലെ ത​ലാ​ബ​സ്​​ത ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. വീ​ട്ടി​ലെ കോ​ലാ​യ​യി​ൽ കൊ​തു​കു​വ​ല​ക്കു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ൺ​കു​ഞ്ഞി​നെ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ കു​ര​ങ്ങ്​ തൂ​ക്കി​യെ​ടു​ത്ത്​ ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​മ്മ ഒാ​ടി​യെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്​ ഗ്രാ​മീ​ണ​രും പൊ​ലീ​സും വ​നം വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​മെ​ല്ലാം വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ വീ​ട്ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ കു​ഞ്ഞി​​​െൻറ മ​ൃ​ത​ദേ​ഹം  ക​ണ്ടെ​ത്തി​യ​ത്. 

കു​ഞ്ഞി​നെ കി​ട്ടി​യ ഉ​ട​ൻ​ത​ന്നെ കു​ര​ങ്ങ്​ കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ വി​ശ്വ​ര​ഞ്​​ജ​ൻ സാ​ഹു പ​റ​ഞ്ഞു. ത​​​െൻറ ഒൗ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു അ​നു​ഭ​വ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ു​ഞ്ഞി​നെ കാ​ണാ​താ​യ​ത്​ മു​ത​ൽ പി​താ​വ്​ രാ​മ​കൃ​ഷ്​​ണ നാ​യ​ക്​ തൊ​ട്ട​ടു​ത്ത അ​മ്പ​ല​ത്തി​ൽ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. നാ​യ​ക്​ ദ​മ്പ​തി​ക​ൾ​ക്ക്​ ആ​ദ്യ സ​ന്താ​ന​ത്തെ​യാ​ണ്​ കു​ര​ങ്ങി​​​െൻറ ക്രൂ​ര​ത​യി​ൽ ന​ഷ്​​ട​മാ​യ​ത്. ജ​നി​ച്ച​ത്​ മു​ത​ൽ കു​ഞ്ഞ്​ ക​ര​യാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പാ​ണ്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഏ​താ​നും ആ​ഴ്​​ച മു​മ്പ്​ ഗ്രാ​മ​ത്തി​ലെ ഏ​താ​നും സ്​​ത്രീ​ക​ൾ​ക്ക്​ കു​ര​ങ്ങ​ി​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmonkeyinfantParentssnatched
News Summary - Sleeping infant snatched from parents by monkey, found dead in well- India news
Next Story