‘ധാർമികതയാണ് ജീവിതം’: എസ്.ഐ.ഒ ദേശീയ കാമ്പയിന് ഡൽഹിയിൽ തുടക്കം
text_fieldsന്യൂഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ എസ്.ഐ.ഒ ദേശീയ കാമ്പയിന് തുടക്കമിട്ട് അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുൽ ഹഫീസ് സംസാരിക്കുന്നു
ന്യൂഡൽഹി: ‘ധാർമികതയാണ് ജീവിതം’ എന്ന സന്ദേശവുമായി വിദ്യാർഥികളിൽ ധാർമിക അവബോധവും വൈകാരിക സന്തുലനവും വീണ്ടെടുക്കുന്നതിന് സ്റ്റുഡൻസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഒരു മാസം നീണ്ടും നിൽക്കുന്ന രാജ്യവാപക കാമ്പയിന് ന്യൂഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ തുടക്കം കുറിച്ചു.
ഒരു കാലത്ത് സമൂഹത്തെ പ്രതിഫലിപ്പിച്ചിരുന്ന വിനോദങ്ങൾ ഇപ്പോൾ അങ്ങേയറ്റം മലിനമായെന്ന് എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുൽ ഹഫീസ് പറഞ്ഞു. സിനിമകളും വെബ്സീരിസും റിയാലിറ്റി ഷോകളും കാമത്തെയും അക്രമത്തെയും ആഘോഷിച്ച് സ്ത്രീകളെ കാഴ്ചക്കും വാണിജ്യനേട്ടത്തിനുള്ള വസ്തുക്കളാക്കി താഴ്ത്തികെട്ടുകയാണെന്ന് അേദ്ദഹം കുറ്റപ്പെടുത്തി.
ഈ സംസ്കാരം സമൂഹത്തിന്റെ മാനസികവും ശെവകാരികവുമായ ആരോഗ്യത്തിൽ പ്രതിഫലിച്ചു തുടങ്ങിയെുന്നും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 25 ശതമാനം വർധയുണ്ടായെന്നും അബ്ദുൽ ഹഫീസ് ചൂണ്ടിക്കാട്ടി.
അന്തസിന്റെയും ആദരവിന്റെയും മനസ്സമാധാനത്തിന്റെയും സാർവലൗകിക മൂല്യമായി ലജ്ജയെ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 12 മുതൽ നവമ്പർ 10 വരെ ഒരു മാസക്കാലം വിദ്യാർഥികൾക്കിടയിൽ ഇത്തരമൊരു കാമ്പയിൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ദേശീയ ജനറൽ സെക്രട്ടറി അഡ്വ. അനീസ് റഹ്മാൻ, കാമ്പയിൻ കൺവീനർ ശുജാഉദ്ദീൻ ഫഹദ്, ദേശീയ സെക്രട്ടറിമാരായ യൂനുസ് മുല്ല, തശ്രീഫ് കെ.പി തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

