Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘ്​പരിവാർ ജുമുഅ...

സംഘ്​പരിവാർ ജുമുഅ തടഞ്ഞയിടങ്ങളിൽ നമസ്​കരിക്കാൻ ഗുരുദ്വാരയടക്കം തുറന്ന്​ കൊടുത്ത്​ സിഖ്​, ഹിന്ദു സമുദായങ്ങൾ

text_fields
bookmark_border
സംഘ്​പരിവാർ ജുമുഅ തടഞ്ഞയിടങ്ങളിൽ നമസ്​കരിക്കാൻ ഗുരുദ്വാരയടക്കം തുറന്ന്​ കൊടുത്ത്​ സിഖ്​, ഹിന്ദു സമുദായങ്ങൾ
cancel

ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിൽ സംഘ്​പരിവാറി​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്​ച നമസ്​കാരം തടയുന്ന സാഹചര്യത്തിൽ മുസ്​ലിംകൾക്ക് ജുമുഅ പ്രാർഥനക്കായി സ്വന്തം നിലക്ക്​ വഴി​െയാരുക്കി സിഖ്​, ഹിന്ദു സമുദായങ്ങൾ. ഗുരുഗ്രാമിലെ ഗുരുദ്വാര ശ്രീഗുരു സിങ്​ സഭക്ക്​ കീഴിലുള്ള അഞ്ച്​ ഗുരുദ്വാരകൾ മുസ്​ലിംകൾക്ക്​ പ്രാർഥനക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചപ്പോൾ ഹിന്ദു സമുദായാംഗം ത​െൻറ കടമുറി കഴിഞ്ഞ വെള്ളിയാഴ്​ച മുതൽ അനുവദിച്ചു.

ജോലി ആവശ്യാർഥം നിരവധി മുസ്​ലിംകൾ വരുന്ന ഗുരുഗ്രാമിൽ മുസ്​ലിംകൾ പാർക്കുകളിലും ഒഴിഞ്ഞ ഗ്രൗണ്ടുകളിലും നടത്തി വന്നിരുന്ന വെള്ളിയാഴ്​ച പ്രാർഥന സംഘ്​ പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുന്നതാണ്​ പ്രതിസന്ധിയുണ്ടാക്കിയത്​. നമസ്​കാരത്തിന്​കൈയേറിയ വഖഫ്​ ഭൂമികൾ തിരിച്ചുനൽകാത്ത ഹരിയാന സർക്കാർ പ്രാർഥനക്ക്​ പൊതുസ്​ഥലങ്ങൾ നിർണയിച്ചു നൽകാമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ സംഘ്​ പരിവാറും ഒരു വിഭാഗം റസിഡൻഷ്യൽ അസോസിയേഷനുകളും പ്രതിഷേധവുമായി വരികയും നമസ്​കാര സ്​ഥലങ്ങളിൽ ചാണകം വിതറുകയും ചെയ്​തതോടെ ജില്ലാ ഭരണകൂടം നിലപാട്​ മാറ്റി. പ്രദേശവാസികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ അനുമതി നൽകു എന്ന്​ വ്യക്​തമാക്കിയിരിക്കുകയാണ്​ അവർ.

സദർ ബസാർ, സെക്​ടർ 39, സെക്​ടർ 46, മോഡൽ ടൗൺ, ജേകബ്​പുര എന്നിവിടങ്ങളിലെ അഞ്ച്​ ഗുരുദ്വാരകളിലായി 2000 പേർക്ക്​ നമസ്​ക്കരിക്കാൻ കഴിയുമെങ്കിലും കോവിഡ്​ നിയന്ത്രങ്ങൾ പലിച്ച്​ 30-40 പേരുടെ ബാച്ചുകളായിട്ടാണ്​ ഒാരോ ഗുരുദ്വാരയിലും വെള്ളിയാഴ്​ച നമസ്​കാരം നിർവഹിക്കുകയെന്ന്​ ഗുരുദ്വാര കമ്മിറ്റി പ്രസിഡൻറ്​ ശെർദിൽ സിങ്​ സിധു പറഞ്ഞു. ഇതിന്​ അധികൃതരുടെ അനുമതി ആവശ്യമാണെങ്കിൽ അപേക്ഷ നൽകുമെന്നും സിധു തുടർന്നു.

ഇൗ സഹായഹസ്​തം മഹത്തരമെന്ന്​ വിശേഷിപ്പിച്ച ഗുരുഗ്രാം ജംഇയ്യത്തുൽ ഉലമായെ പ്രസിഡൻറ്​ മുഫ്​തി മുഹമ്മദ്​ സലീം വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹാർദം ഉൗട്ടിയുറപ്പിക്കുന്ന നടപടിയാണിതെന്ന്​ പറഞ്ഞു. സെക്​ടർ 39ലും സദർ ബസാറിലും ഇൗ വെള്ളിയാഴ്​ച തന്നെ ജുമുഅ നടത്തുമെന്നും അദ്ദേഹം തുടർന്നു. നമസ്​കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്താനായി സിഖ്​ നേതാക്കൾ മുഫ്​തിയെ വ്യാഴാഴ്​ച ഗുരുദ്വാര തുറന്ന്​ കാണിച്ചു.

ഗുരുഗ്രാം സെക്​ടർ 12ലെ ഹിന്ദു സമുദായത്തിൽ നിന്നുള്ള അക്ഷയ്​ യാദവ്​ ത​െൻറ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ജുമുഅ നമസ്​കാരത്തിനായി കഴിഞ്ഞ വെള്ളിയാഴ്​ച തുറന്നുകൊടുത്തു. വ്യത്യസ്​ത വിശ്വാസമുള്ള വിഭാഗങ്ങൾ ഛിദ്രതയുടെ ശക്​തികളെ പരാജയപ്പെടുത്താൻ മുന്നോട്ടുവരുന്നത്​ സാഹോദര്യത്തി​െൻറ മികച്ച ഉദാഹരണമാണെന്ന്​ ഗുരു​്രാഗം മുസ്​ലിം കൗൺസിൽ സ്​ഥാപകരിലൊരാളായ അൽഥാഫ്​ അഹ്​മദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurgaonHarmonyGurgaon namaz
News Summary - Sikhs and Hindus in Gurugram offer Muslims space for Friday prayers
Next Story