Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതുവരെ നേരിൽ...

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ജാമ്യക്കാർ...; രൂപ് രേഖ വർമയെ കാണാൻ സിദ്ദീഖ് കാപ്പനെത്തി

text_fields
bookmark_border
siddique kappan
cancel

ന്യൂഡൽഹി: തനിക്ക് ജയിലിൽനിന്ന് ഇറങ്ങാൻ ജാമ്യം നിന്നവരെ, ജീവിതത്തിൽ ഇതുവരെ കാണാത്തവരെ സന്ദർശിച്ച് സിദ്ദീഖ് കാപ്പൻ. യു.പിയിലെ ജയിലിൽനിന്നിറങ്ങിയ കാപ്പൻ ഡൽഹിയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ജാമ്യക്കാരിലൊരാളായ രൂ​പ് രേ​ഖ വ​ർ​മ​യെ കു​ടും​ബ​ത്തോടൊപ്പം എത്തി കണ്ടു.

ലഖ്നോ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്​​ചാ​ൻ​സ​ല​റാണ് 90കാ​രി​യാ​യ രൂ​പ് രേ​ഖ വ​ർ​മ​. ലഖ്നോവിലെ രൂപ് രേഖയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. ഇ.​ഡി കേ​സി​ൽ സിദ്ദീഖ് കാപ്പന് ജാ​മ്യം നി​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കു​മാ​ർ സൗ​വീ​ർ, അ​ലീ​മു​ല്ല ഖാ​ൻ എ​ന്നി​വ​രാ​ണ്​.

സു​പ്രീം​കോ​ട​തി​യും അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യും അ​നു​വ​ദി​ച്ച ജാ​മ്യ​ത്തി​ന്‍റെ ഉ​പാ​ധി​കൾ പൂർത്തിയാക്കി ഇന്നലെയാണ് സിദ്ദീഖ് കാപ്പൻ യു.പിയിലെ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​രം ആ​റാ​ഴ്ച ഡ​ൽ​ഹി ജ​ങ്​​പു​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് താ​മ​സി​ക്കേ​ണ്ട​ത്​. ശേഷം കേ​ര​ള​ത്തി​ലേ​ക്ക് പോ​കാം.

2020 ഒ​ക്ടോ​ബ​റി​നാ​ണ്​ സി​ദ്ദീ​ഖ്​ ഹാ​ഥ​റ​സി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ കാ​ർ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ്​ ആ​ല​മി​നും മ​റ്റു ര​ണ്ടു​പേ​ർ​ക്കു​മൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidheeq KappanRoop Rekha Verma
News Summary - siddique kappan visits Roop Rekha Verma
Next Story