Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
biriyani
cancel
Homechevron_rightNewschevron_rightIndiachevron_rightനമ്മുടെ പരിധിയിൽ...

നമ്മുടെ പരിധിയിൽ ബിരിയാണിക്ക്​ പണം നൽകണോ? ഡി.സി.പിയുടെ ഓഡിയോ വൈറൽ; അ​ന്വേഷണം പ്രഖ്യാപിച്ച്​ ആഭ്യന്തരമന്ത്രി

text_fields
bookmark_border

പുണെ: നഗരത്തിലെ തങ്ങളുടെ അധികാര പരിധിയിൽനിന്ന്​ സൗജന്യമായി ബിരിയാണി വാങ്ങാൻ കീഴ്​ ഉദ്യോഗസ്​ഥനോട്​ മുതിർന്ന ഉദ്യോഗസ്​ഥ ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ്​ വൈറലായതിൽ അന്വേഷണം. പുണെ ഡെപ്യൂട്ടി പൊലീസ്​ കമീഷണർ പ്രിയങ്ക നർന​വാരേക്കെതിരെയാണ്​ ആഭ്യന്തരമന്ത്രി ദിലീപ്​ വാൽ​െസ പട്ടീൽ അന്വേഷണം പ്രഖ്യാപിച്ചത്​.

കീഴ്​ ഉദ്യോഗസ്​ഥനോട്​ നഗരത്തിൽ എവിടെയാണ്​ നല്ല ബിരിയാണി ലഭിക്കുന്നതെന്ന്​ ഉദ്യോഗസ്​ഥ ചോദിക്കുന്നത്​ കേൾക്കാം. പിന്നീട്​, ബിരിയാണി വാങ്ങാൻ ആവശ്യപ്പെടുകയും തങ്ങളുടെ അധികാര പരിധിയിലായതിനാൽ പണം നൽകേണ്ടെന്നും നിർദേശിക്കുകയായിരുന്നു.

അതേസമയം, ഓഡിയോ ക്ലിപ്പ്​ കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ആഭ്യന്തരമ​ന്ത്രിയുടെ പുണെ സന്ദർശനത്തിനിടെ ഉദ്യോഗസ്​ഥക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 'ഞാൻ ഓഡിയോ ക്ലിപ്പ്​ കേട്ടു. ഇത്​ ഗൗരവമേറിയ വിഷയമാണ്​. സംഭവത്തിൽ പൊലീസ്​ കമീഷണറോട്​ ​അന്വേഷണത്തിന്​ ഉത്തരവിട്ടു. അദ്ദേഹം റിപ്പോർട്ട് നൽകിയാൽ ഓഫിസർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കും' -ദിലീപ്​ വാൽസെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InvestigationBiriyaniPune DCP
News Summary - Should we pay in our jurisdiction for biryani? Pune DCP in viral audio Probe Orderd
Next Story