Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ സഖ്യം:...

തെരഞ്ഞെടുപ്പ്​ സഖ്യം: ശിവ്​പാൽ യാദവ്​ പ്രശാന്ത്​ കിഷോറുമായി കൂടിക്കാഴ്​ച്ച നടത്തി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ സഖ്യം: ശിവ്​പാൽ യാദവ്​ പ്രശാന്ത്​ കിഷോറുമായി കൂടിക്കാഴ്​ച്ച നടത്തി
cancel

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി യു.പി അധ്യക്ഷൻ ശിവ്​പാൽ യാദവ്​ കോൺഗ്രസ്​ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത്​ കിഷോറുമായി കൂടിക്കാഴ്​ച നടത്തി. മുതിർന്ന ജനതാദൾ യുണൈറ്റഡ്​ നേതാവ്​ കെ.സി ത്യാഗിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്​ച. യു.പിയില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന്​ കോൺഗ്രസ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. ഇതിന്​ ശേഷമാണ്​ പ്രശാന്ത് കിഷോറിന്‍റെ സാന്നിധ്യത്തിൽ ചർച്ച നടന്നത്​.

പ്രശാന്ത്​ കിഷോർ എ​​െൻറ നല്ല സുഹൃത്താണ്​. രാഷ്​ട്രീയ സഖ്യത്തെ കുറിച്ചോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെ​ട്ട കാര്യമോ ചർച്ച ചെയ്​തില്ലെന്ന്​ ത്യാഗി വ്യക്​തമാക്കി. നവംബർ 5ന്​ നടക്കുന്ന സമാജ്​വാദി പാർട്ടിയുടെ 25ാമത്​ സിൽവർ ജൂബിലി ആഘോഷത്തിന്​ തങ്ങളെ ക്ഷണിക്കാനാണ്​ ശിവ്​പാൽ യാദവ്​ വന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത്​ കിഷോറിന്​ പുറമേ ജെ.ഡി.യു നേതാവ് ശരത്​ യാദവ്, ആർ.ജെ.ഡി തലവന്‍ അജിത് സിങ്​ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശിവ്​പാല്‍ യു.പി തെരഞ്ഞെടുപ്പിന്​ വിശാല സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച്​ ചര്‍ച്ച നടത്തിയതായാണ്​ റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയില്‍ അഖിലേഷ് യാദവ് മേല്‍ക്കോയ്മ ഉണ്ടാക്കിയെടുത്ത സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് പ്രതിച്ഛായ വര്‍ധിപ്പാക്കാനുള്ള ശ്രമമാണ് ശിവ്​പാല്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്.

 

 

 

 

 

 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up electionshivpal yadavprashandh kishor
News Summary - shivpal yadav meet prashandh kishor
Next Story