Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംഘട്ട പോളിങ്:...

രണ്ടാംഘട്ട പോളിങ്: ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന​ുകൂടി

text_fields
bookmark_border
രണ്ടാംഘട്ട പോളിങ്: ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന​ുകൂടി
cancel

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട പോ​ളി​ങ് ന​ട​ക്കു​ന്ന 142 മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​സ്യ പ്ര​ചാ​ര​ണം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന ത​​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ഈ ​മാ​സം 29നാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.

ഇ​തി​നി​ടെ, ര​ണ്ടാം​ഘ​ട്ട പോ​ളി​ങി​ന് ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കാ​ൻ തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഒ​ര​ു​ക്കു​ന്ന​ത്. വോ​ട്ടി​ങ് ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു ശ്ര​മ​വും ക​ർ​ക്ക​ശ​മാ​യി നേ​രി​ടു​മെ​ന്ന് ക​മീ​ഷ​ൻ അ​റി​യി​ച്ചു. മ​ണ്ഡ​ല​ങ്ങ​ൾ തോ​റും സു​ര​ക്ഷ​യും പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ഭ​യ​മാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ൻ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ക​മീ​ഷ​ന്റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പോ​ളി​ങ് ഉ​​ദ്യോ​ഗ​സ്ഥ​ർ, മു​തി​ർ​ന്ന പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ, കേ​ന്ദ്ര സേ​ന ക​മാ​ൻ​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

എ​ല്ലാ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ൾ, ബൂ​ത്തു​ക​ളി​ൽ കേ​ന്ദ്ര​സേ​ന വി​ന്യാ​സം, സു​ര​ക്ഷ പ​രി​ശോ​ധി​ക്കാ​നു​ള്ള പ​ട്രോ​ളി​ങ്ങി​നാ​യി 160 മോ​ട്ടോ​ർ ​സൈ​ക്കി​ൾ എ​ന്നി​വ രം​ഗ​ത്തു​ണ്ടാ​വും. പോ​ളി​ങ് ന​ട​ക്കു​ന്ന​തി​ന്റെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ മ​നോ​ജ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal electionSecond Phaceelection
News Summary - Second phase of polling in Bengal
Next Story