Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സൗജന്യ ഭക്ഷണവും...

‘സൗജന്യ ഭക്ഷണവും സേവനവും നൽകിയാൽ തൊഴിലുകൾ ആര് ചെയ്യും?’ തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങൾ വിമർശിച്ച് സുപ്രീംകോടതി

text_fields
bookmark_border
‘സൗജന്യ ഭക്ഷണവും സേവനവും നൽകിയാൽ തൊഴിലുകൾ ആര് ചെയ്യും?’ തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങൾ വിമർശിച്ച് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് സൗ​ജ​ന്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. ഇ​ത് രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വി​കാ​സ​ത്തെ​യും ജോ​ലി സം​സ്കാ​ര​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്നാ​ട്ടി​ലെ പ​വ​ർ ഡി​സ്ട്രി​ബ്യൂ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി നോ​ക്കാ​തെ സാ​ർ​വ​ത്രി​ക സൗ​ജ​ന്യ വൈ​ദ്യു​തി​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കേ​സ് പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം.

പാ​വ​ങ്ങ​ളു​ടെ കൈ​പി​ടി​ക്കു​ന്ന​ത് മ​ന​സ്സി​ലാ​ക്കാ​മെ​ന്നും സാ​മ്പ​ത്തി​ക​ശേ​ഷി നോ​ക്കാ​തെ സൗ​ജ​ന്യ വൈ​ദ്യു​തി​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ന​ൽ​കു​ന്ന​ത് പ്രീ​ണ​ന ന​യ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും റ​വ​ന്യൂ ക​മ്മി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നി​ട്ടും തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​നും വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കും ചെ​ല​വി​ടേ​ണ്ട പ​ണം കൊ​ണ്ട് സൈ​ക്കി​ളു​ക​ളും വൈ​ദ്യു​തി​യും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ജ​ന്യ വി​ത​ര​ണ​ങ്ങ​ൾ​കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വി​ക​സ​ന​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത്. ക്ഷേ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ൽ, സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്.

വൈ​ദ്യു​തി താ​രി​ഫ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​വും ഇ​ത്ത​ര​മൊ​രു ന​ട​പ​ടി കൈ​​ക്കൊ​ള്ളു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ത​മി​ഴ്നാ​ട് വൈ​ദ്യു​തി ക​മ്പ​നി​യോ​ട് ചോ​ദി​ച്ചു. അ​മി​ത​മാ​യ സൗ​ജ​ന്യ​ങ്ങ​ൾ ജോ​ലി സം​സ്കാ​ര​ത്തെ​യും ബാ​ധി​ക്കും. രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ഭ​ക്ഷ​ണ​വും സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ളും വൈ​ദ്യു​തി​യും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ൽ പി​ന്നെ ആ​ര് പ​ണി​യെ​ടു​ക്കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു ജോ​ലി​യെ​ടു​ക്കു​ന്ന സം​സ്കാ​ര​ത്തി​ന് എ​ന്ത് സം​ഭ​വി​ക്കും?

സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മ​പ്പു​റം സ​ർ​ക്കാ​റു​ക​ൾ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FreebieselectiontamilnaaduSupreme Court
News Summary - SC raps Tamil Nadu govt for promising free electricity; flags 'freebie' politics
Next Story